കോഴിക്കോട്: (https://truevisionnews.com/) പഞ്ചായത്ത് ബസാർ മീത്തലെ പള്ളിക്ക് സമീപം ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരിക്ക്.
വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേറോ പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാറിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ദേശീയപാത ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.
നിയന്ത്രണം വിട്ട ബൊലേറോ ദേശീയപാത ഭിത്തിയിലിടിച്ച് രണ്ട് തവണ കീഴ്‌മേൽ മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പൂർണ ഗർഭിണിയായ യുവതിയുമായി പ്രസവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ആശുപത്രിയിലേക്ക് പോവുന്നവരാണ് ബൊലേറോയിൽ ഉണ്ടായിരുന്നത്.
Accident: Bolero overturns after losing control in Kozhikode


































