പാലക്കാട്: (https://truevisionnews.com/) മൂന്നാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ അര്‍ധരാത്രി പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. രാഹുൽ താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുന്നതിന്‍റെ പുതിയ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഹോട്ടലിൽ എത്തിയത്.
പൊലീസ് രാഹുൽ താമസിക്കുന്ന മുറിയുടെ മുന്നിലെത്തി വാതിലിൽ മുട്ടുന്നതും രാഹുൽ വാതിൽ തുറക്കുന്നതുമടക്കം ദൃശ്യങ്ങളിലുണ്ട്. രാഹുൽ പൊലീസുമായി സംസാരിക്കുന്നതും ദൃശ്യത്തിൽ കാണാം. ഡിവൈഎസ്‍പിയാണെന്ന് പറഞ്ഞാണ് പൊലീസ് അകത്തേക്ക് കയറുന്നത്. അപ്പോള്‍ ഏതു കേസിലാണ് നടപടിയെന്നതടക്കം രാഹുൽ ചോദിക്കുന്നുണ്ട്.
പൊലീസ് സംഘം മുറിയിലേക്ക് കയറി അധികം വൈകാതെ തന്നെ രാഹുലിനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. വനിത പൊലീസുകാരടക്കം സംഘത്തിലുണ്ടായിരുന്നു. പൊലീസ് വരുന്നതടക്കം രാഹുൽ പ്രതീക്ഷിച്ചിരുന്നില്ല.
അതീവരഹസ്യനീക്കത്തിലൂടെയായിരുന്നു പൊലീസ് നടപടി. എല്ലാ പഴുതും അടച്ചുകൊണ്ടുള്ള ഓപ്പറേഷന്‍റെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. ഇന്നലെ അര്‍ധരാത്രി പൊലീസ് നടത്തിയ ഓപ്പറേഷന്‍റെ ദൃശ്യങ്ങളാണിത്. രഹസ്യമായി ലഭിച്ച മൂന്നാം പരാതിയിൽ ഉടൻ അറസ്റ്റ് വേണമെന്ന് മുഖ്യമന്ത്രി ഇന്നലെ രാത്രി നൽകിയ നിര്‍ദേശമാണ് അപ്രതീക്ഷിത അറസ്റ്റിലേക്ക് നയിച്ചത്.
Footage of Rahul being taken into custody by a police team has been released.


































