തിരുവനന്തപുരത്ത് സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദ്ദനം

തിരുവനന്തപുരത്ത് സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദ്ദനം
Jan 11, 2026 10:24 PM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/) പൂവാർ കോലുകാൽക്കടവിൽ സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദ്ദനം. ഗോപി, രവീന്ദ്രൻ എന്നിവരെയാണ് അയൽവാസികളായ രാജേന്ദ്രനും, മകനും ചേർന്ന് മർദ്ദിച്ചത്.

ഗോപിയുടെ വീടിന്റെ മതിൽ തകർന്ന് അയൽവാസിയുടെ പറമ്പിലേക്ക് വീഴുകയായിരുന്നു. മതിലിലെ ചുടുകല്ലുകൾ മാറ്റുന്നതിനിടെ ഉണ്ടായ തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്.

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ മഴയിൽ ഗോപിയുടെ വീടിൻ്റെ മതിൽ തകർന്ന് രാജേന്ദ്രന്റെ വസ്തുവിലേക്ക് വീഴുകയായിരുന്നു. രാവിലെ സഹോദരങ്ങളായ ഗോപി, രവീന്ദ്രൻ എന്നിവർ ഇഷ്ടികൾ എടുത്തുമാറ്റാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അക്രമം.

പ്രതികളായ രാജേന്ദ്രനും മകനും ഇഷ്ടിയെടുത്ത് ഗോപിയുടെയും രവീന്ദ്രനെയും തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.. ഗോപി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. പ്രതികളായ രാജേന്ദ്രൻ മകൻ ഋഷികേശ് എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

Elderly siblings brutally beaten by neighbors.

Next TV

Related Stories
തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

Jan 11, 2026 10:18 PM

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി ...

Read More >>
'ഏത് കേസിലാ സാറേ'; രാഹുൽ മാങ്കൂട്ടത്തിലിനെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Jan 11, 2026 07:54 PM

'ഏത് കേസിലാ സാറേ'; രാഹുൽ മാങ്കൂട്ടത്തിലിനെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

രാഹുൽ മാങ്കൂട്ടത്തില്‍, പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്....

Read More >>
ഇന്ന് ഒറ്റയ്ക്ക് തറയില്‍ കിടക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്ലില്‍ സഹതടവുകാര്‍ ഇല്ല

Jan 11, 2026 07:08 PM

ഇന്ന് ഒറ്റയ്ക്ക് തറയില്‍ കിടക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്ലില്‍ സഹതടവുകാര്‍ ഇല്ല

ഇന്ന് ഒറ്റയ്ക്ക് തറയില്‍ കിടക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്ലില്‍ സഹതടവുകാര്‍...

Read More >>
Top Stories

News Roundup