'സെക്‌സ് ക്രൈം ആവര്‍ത്തിച്ച് ചെയ്യുന്ന സൈക്കോ പാത്ത്; ഇങ്ങനെ ഒരുത്തൻ നിയമസഭയിൽ തുടരുന്നത് അപമാനം'

'സെക്‌സ് ക്രൈം ആവര്‍ത്തിച്ച് ചെയ്യുന്ന സൈക്കോ പാത്ത്; ഇങ്ങനെ ഒരുത്തൻ നിയമസഭയിൽ തുടരുന്നത് അപമാനം'
Jan 11, 2026 07:57 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളിലൂടെ പല സ്ത്രീകളെയും ഗർഭിണികൾ ആക്കുന്നതടക്കം ക്രിമിനൽ കുറ്റങ്ങൾ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറാണോ എന്ന് ബിന്ദു ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

നിന്ദ്യവും നീചവും ഹിംസാത്മകവും ആയ ലൈംഗിക അതിക്രമങ്ങൾക്ക് പല സ്ത്രീകളെയും ഇരയാക്കുകയും ക്രൂരമായ ബലാത്സംഗത്തിലൂടെ ഗർഭവതികൾ ആക്കുകയും തുടർന്ന് നിർബന്ധിച്ച് ഭ്രൂണഹത്യ ചെയ്യിക്കുകയും ഒക്കെ നിത്യാഭ്യാസമാക്കി മാറ്റിയ ഒരുത്തനെ തള്ളിപ്പറയാൻ ഇനിയും ഒരുക്കമല്ലാത്ത കോൺഗ്രസിന്റെ നാണംകെട്ട സമീപനത്തിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളും പ്രതിഷേധിക്കുക!

കേരള രാഷ്ട്രീയത്തിൽ കേട്ടു കേൾവി പോലുമില്ലാത്ത വിധത്തത്തിൽ അതിക്രൂരമായ സെക്സ് ക്രൈം ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന സൈക്കോ പാത്ത് സ്വഭാവമുള്ള ഇത്തരമൊരുത്തൻ നിയമസഭയിൽ തുടരുന്നത് കേരളനിയമസഭക്ക് അപമാനം. അതിജീവിതകൾക്ക് ഐക്യദാർഢ്യം

RBindu reacts to RahulMangkoottathil arrest

Next TV

Related Stories
തിരുവനന്തപുരത്ത് സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദ്ദനം

Jan 11, 2026 10:24 PM

തിരുവനന്തപുരത്ത് സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദ്ദനം

സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര...

Read More >>
തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

Jan 11, 2026 10:18 PM

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി ...

Read More >>
'ഏത് കേസിലാ സാറേ'; രാഹുൽ മാങ്കൂട്ടത്തിലിനെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Jan 11, 2026 07:54 PM

'ഏത് കേസിലാ സാറേ'; രാഹുൽ മാങ്കൂട്ടത്തിലിനെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

രാഹുൽ മാങ്കൂട്ടത്തില്‍, പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്....

Read More >>
ഇന്ന് ഒറ്റയ്ക്ക് തറയില്‍ കിടക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്ലില്‍ സഹതടവുകാര്‍ ഇല്ല

Jan 11, 2026 07:08 PM

ഇന്ന് ഒറ്റയ്ക്ക് തറയില്‍ കിടക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്ലില്‍ സഹതടവുകാര്‍ ഇല്ല

ഇന്ന് ഒറ്റയ്ക്ക് തറയില്‍ കിടക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്ലില്‍ സഹതടവുകാര്‍...

Read More >>
Top Stories

News Roundup