തിരുവനന്തപുരം:( www.truevisionnews.com ) ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട കേസിൽ പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ റെയിൽവേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
2025 നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ഭാഗത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിൽ നിന്നാണ് യുവതിയെ തള്ളിയിട്ടത്. തിരുവനന്തപുരം സ്വദേശിയായ 19 കാരിക്കാണ് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റത്. പുകവലി എതിർത്തതിനെ തുടർന്ന് പ്രതി വർക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്കു തള്ളി ഇടുകയായിരുന്നു. പിന്നീട് കൊച്ചുവേളിയിൽ വച്ച് പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിലെ ശുചിമുറിയിൽനിന്ന് പുറത്ത് വരുമ്പോഴായിരുന്നു യുവതി ആക്രമണത്തിനു ഇരയായത്.
രണ്ട് യുവതികൾക്കു നേരെയായിരുന്നു പ്രതിയുടെ ആക്രമണം. യുവതിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന സഹയാത്രികയുടെ മൊഴിയടക്കം കുറ്റപത്രത്തിലുണ്ട്. വാതിലിൽ പിടിച്ചു നിന്നതിനാൽ താൻ വീഴാതെ രക്ഷപ്പെടുകയായിരുന്നുവെന്നും അവർ മൊഴി നൽകി.
Woman pushed off train case, Railway police files chargesheet against accused
































