തിരുവനന്തപുരം: ( www.truevisionnews.com )പുതുവർഷത്തിലും ഉപഭോക്താക്കൾക്ക് ആശ്വാസം തരാതെ കെഎസ്ഇബി ഇന്ധന സർചാർജ് പ്രഖ്യാപിച്ച് ഉത്തരവിറക്കി. ജനുവരിയിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഏഴ് പൈസയും സർചാർജ് ഈടാക്കും.
നവംബറിൽ 18.45 കോടിയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി വിശദീകരിച്ചു. ഇതാണ് ജനുവരി മാസത്തെ ബില്ലിൽ നിന്ന് ഈടാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഡിസംബറിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് 5 പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് 8 പൈസയും ആയിരുന്നു ഇന്ധന സർചാർജ്.
Electricity surcharge announced in the state

































