Jan 1, 2026 11:55 AM

(https://truevisionnews.com/)  സിപിഐയെ പരിഹസിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചതിയന്‍ ചന്തു പരാമര്‍ശം തള്ളി സിപിഐഎം. പരാമര്‍ശത്തോട് യോജിപ്പില്ലെന്നാണ് സിപിഐഎം നിലപാട്. ഇന്നലെയാണ് സിപിഐയെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്.

പത്ത് കൊല്ലത്തെ ഭരണത്തിന്റെ എല്ലാ ആനുകൂല്യവും പറ്റിയിട്ട് കുറ്റംപറയുന്ന സിപിഐ ചതിയന്‍ ചന്തുവാണെന്നാണ് വെളളാപ്പളളി നടേശന്‍ കുറ്റപ്പെടുത്തിയത്. ഇടത് സര്‍ക്കാരിനോ മുന്നണിയിലെ പാര്‍ട്ടികള്‍ക്കോ മാര്‍ക്കിടാന്‍ വെളളാപ്പളളിയെ ആരും നിയോഗിച്ചിട്ടില്ലെന്ന് തിരിച്ചടിച്ച ബിനോയ് വിശ്വം ചതിയന്‍ ചന്തു പ്രയോഗം വെളളാപ്പളളിക്കാണ് ചേരുകയെന്നും മറുപടി നല്‍കി.

ആഗോള അയ്യപ്പ സംഗമത്തിന് വെളളാപ്പളളിയും ഒന്നിച്ച് മുഖ്യമന്ത്രി കാറില്‍ വന്നിറങ്ങിയതും വെളളാപ്പളളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ തളളിപ്പറയാത്തതും തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ വിലയിരുത്തിയിരുന്നു. ഇതിനുളള പ്രതികരണമാണ് മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിനോടുളള മറുപടിയെന്നോണം വെളളാപ്പളളി നല്‍കിയത്.

വെളളാപ്പളളിക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയ ബിനോയ് വിശ്വം, രൂക്ഷമായ പ്രതികരണം തന്നെ നടത്തുകയായിരുന്നു. വെളളാപ്പളളിയോടൊപ്പം കാര്‍ യാത്രക്ക് തയാറാകുമോ എന്ന ചോദ്യത്തിനും ബിനോയ് മറുപടി പറഞ്ഞു.

വെളളാപ്പളളിയുമായുളള കാര്‍ യാത്രയെ ന്യായീകരിച്ചും അദ്ദേഹത്തിന്റെ വര്‍ഗീയ പരാമര്‍ശങ്ങളോട് മൗനം പാലിച്ചും മുഖ്യമന്ത്രി നിലപാടി സ്വീകരിക്കുമ്പോഴാണ് സിപിഐയുടെ പ്രതികരണം.

'Chatiyan Chandu' remark against CPI CPI(M) rejects VellappallyNatesan

Next TV

Top Stories










News Roundup