( https://moviemax.in/) നടൻ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടം കഴിഞ്ഞ ദിവസം വൻ രീതിയിൽ ചർച്ചയായതാണ്. അപകടത്തിൽ വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ചുറ്റം കൂടിയവർക്ക് നേരെ സിദ്ധാർത്ഥ് അക്രമാസക്താകുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
സിദ്ധാർത്ഥിനെ ഇവർ കെട്ടിയിടുകയും ചെയ്തു. പൊലീസ് സംഭവ സ്ഥലത്തെത്തി സിദ്ധാർത്ഥിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോ ഉൾപ്പെടെ പുറത്ത് വന്നതോടെയാണ് നടനെതിരെ സൈബർ ഇടങ്ങളിൽ വൻതോതിലുള്ള വിമർശനങ്ങൾ വന്നത്. ഇതിനിടെയാണ് നടനെ അനുകൂലിച്ച് സീരിയൽ തരാം ജിഷിൻ മോഹൻ രംഗത്തുവന്നത്.
കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ പ്രബുദ്ധമായ കേരളം. പണ്ട് മധുവിനെ തല്ലിക്കൊന്ന് എന്ന് പറഞ്ഞ് കുറേപ്പേർ പരിതപിച്ചിരുന്നു. ഇപ്പോൾ ആർക്കും പരിതാപമില്ലേ. അവനൊരു ആർട്ടിസ്റ്റാണ്. അവനൊരു സെലിബ്രിറ്റിയാണ്. അപ്പോൾ ചവിട്ടിത്താഴ്ത്തണം. അവനങ്ങനെ ചെയ്തത് കൊണ്ടല്ലേ എന്ന് കുറേപ്പേർ പറയുമായിരിക്കും. ഇവിടെ പൊലീസും കേസും കോടതിയുമൊന്നുമില്ലേ. ലോകത്തിലാദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളൊന്നുമല്ല സിദ്ധാർത്ഥ്.
''ക്രിസ്മസ്, ന്യൂ ഇയർ സമയത്ത് മിക്കവാറും എല്ലാവരും മദ്യപിച്ചായിരിക്കും വണ്ടിയോടിക്കുന്നത്. അത് നല്ലതെന്നല്ല ഞാൻ പറയുന്നത്. പക്ഷെ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ ചവിട്ടിക്കൂട്ടിയല്ല പ്രതികരിക്കേണ്ടത്. നാണമില്ലേ കേരളത്തിലെ ജനങ്ങളേ. ഇതിനൊന്നും പ്രതികരിക്കാൻ ആളില്ല. കാരണം അവൻ ആർട്ടിസ്റ്റാണ്. ലജ്ജ തോന്നുന്നു എന്നാണ് ജിഷിൻ മോഹൻ പറഞ്ഞത്.
കോട്ടയം എംസി റോഡിൽ വെച്ച് ബുധനാഴ്ച രാത്രി 8.30 ഓടോയൊണ് സിദ്ധാർത്ഥിന്റെ കാർ അതിവേഗത്തിൽ വന്ന് ഒരാളെ ഇടിച്ച് തെറിപ്പിച്ചത്. ഫ്ലവേഴ്സ് ടിവിയിലെ ഉപ്പും മുളകും എന്ന സിറ്റ്കോമിലാണ് സിദ്ധാർത്ഥ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. നേരത്തെ തട്ടീം മുട്ടീം എന്ന സിറ്റ്കോമിലൂടെയും സിദ്ധാർത്ഥ് ജനപ്രീതി നേടിയിരുന്നു.
ജിഷിന്റെ വാദത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. ഗതാഗത മന്ത്രിയും സീരിയൽ സംഘടന ആത്മയുടെ പ്രസിഡന്റുമായ ഗണേശൻ ഈ ജിഷിൻ സർ പറയുന്നത് കേൾക്കുന്നുണ്ടോ. തെെര് വാങ്ങി കുടിപ്പിച്ച് ബാക്കി തലയിൽ ഒഴിക്കണമെന്ന് ഈ മഹാൻ പറയാത്ത് ഭാഗ്യം. സിദ്ധാർത്ഥിനോട് ചെയ്തത് പ്രബുദ്ധ കേരളത്തിന് പറ്റിയതല്ലെന്നാണ് ജിഷിൻ പറയുന്നത്.''
ജിഷിന്റെ ഈ പ്രതികരണത്തിനെതിരെ രൂക്ഷ വിൻമാർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സിദ്ധാർത്ഥിനെ നാട്ടുകാർ കൈയേറ്റം ചെയ്തത് ശരിയായില്ലെന്ന ജിഷിന്റെ വാദമാണ് വിവാദമായത്. അപകടത്തിൽ പരിക്കേറ്റ വഴിയാത്രക്കാരന്റെ അവസ്ഥ പരിഗണിക്കാതെ, കുറ്റാരോപിതനായ നടനെ ന്യായീകരിക്കാനാണ് ജിഷിൻ ശ്രമിക്കുന്നതെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ കുറ്റപ്പെടുത്തി.
വെള്ളമടിച്ച് കാറോടിച്ച് ഹതഭാഗ്യനായ മനുഷ്യനെ ഇടിച്ചിട്ടു. അതിന് ബലേഭേഷ് എന്ന് പറയുന്ന നാട്ടുകാരുമുണ്ടായിരുന്നെങ്കിൽ ഈ ജിഷിൻ എന്ന മഹാന് നല്ല കേരളമായേനെ. ക്രിസ്മസിനും ന്യൂ ഇയറിനും എല്ലാവരും വെള്ളമടിക്കുമെന്ന് ഇയാൾ പറയുന്നു. ഞാൻ വെള്ളമടിക്കാറില്ല. എല്ലാവരെയും ചേർത്ത് പറയാൻ തനിക്കാരാണ് ലെെസൻസ് തന്നത്.
ഒരുത്തനെയും ഒരു പുല്ലും ചെയ്യേണ്ട, പ്രബുദ്ധ കേരളമാണെങ്കിൽ അതൊക്കെ പ്രോത്സാഹിപ്പിക്കണമന്നാണ് അവൻ പറയുന്നത്. ഈ കിഴങ്ങനൊക്കെ എങ്ങനെ കലാകാരനായി എന്നാണ് ഞാൻ ആലോചിക്കുന്നതെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാടാണ് കേരളമെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു.
Actor Siddharth Prabhu controversy, car accident, Jishin Mohan's response, director Shanthi Vila Dinesh


































