ഇടുക്കി: (https://truevisionnews.com/) ക്രിസ്മസ് ദിനത്തിൽ പാമ്പനാറ്റിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ. പട്ടുമുടി സ്വദേശി ആബിദാണ് പിടിയിലായത്. പലചരക്ക് കട കുത്തി തുറന്നാണ് ഇയാൾ പണം കവർന്നത്.
പാമ്പനാർ ടൗണിൽ പ്രവർത്തിക്കുന്ന മാത സ്റ്റോർസിൽ വ്യാഴാഴ്ച പുലർച്ചയാണ് കവർച്ച നടന്നത്. സിസിടിവി മറച്ചതിനുശേഷം കട കുത്തിത്തുറക്കുകയായിരുന്നു. അകത്തുണ്ടായിരുന്ന പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ചശേഷം പിൻവാതിലിലൂടെ പ്രതി രക്ഷപ്പെട്ടു.
പിരുമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആബിദ് കുടുങ്ങിയത്. ഇയാൾ ഒറ്റയ്ക്കാണ് മോഷണം നടത്തിയത്. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ എല്ലാ ശ്രമങ്ങളും പ്രതി നടത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാൾ മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് ശ്രമം തുടരുകയാണ്.
Suspect arrested for stealing Rs. 1.5 lakh from Pambanat


































