തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം കടയ്ക്കാവൂര്‍ വക്കം റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. രണ്ടു ഇരുചക്രവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനങ്ങളിലുണ്ടായിരുന്നവര്‍ തെറിച്ചുവീണു.
രണ്ടു ഇരുചക്രവാഹനങ്ങളിലുമായി നാലുപേരാണ് ഉണ്ടായിരുന്നത്. ഇവരെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ രക്ഷിക്കാനായില്ല. രണ്ടുപേരെ ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Two-wheeler collision results in tragic death of two people Thiruvananthapuram


































