പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്

 പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്
Dec 28, 2025 09:04 PM | By Roshni Kunhikrishnan

ആലപ്പുഴ:(https://truevisionnews.com/) പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യ.

ഹോട്ടലുകളിൽ കോഴി വിഭവങ്ങൾ വിതരണം ചെയ്യുന്നത് തടഞ്ഞു. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കിവിട്ടെന്നും പരാതിയുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ഹോട്ടലുകൾ ഈമാസം 30 മുതൽ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നടപടി യാതൊരു മുന്നറിയിപ്പും ഇല്ലാതെ ആണെന്ന് കെ എച്ച് ആർ എ അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച ആയതിനാൽ ഒരുപാട് വിഭവങ്ങൾ ഹോട്ടലിൽ കരുതിയിരുന്നു ഏകദേശം 2 മണിയോടെ ഒരു വനിതാ ഉദ്യോഗസ്ഥ ഹോട്ടലിൽ എത്തി സ്റ്റോപ്പ് മെമ്മോ തന്നത്.

ഇതോടെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും വിഭവങ്ങൾ ഓർഡർ ചെയ്തവരും ഇറങ്ങിപോകുകയായിരുന്നു. അതേസമയം, ഡിസംബർ മാസത്തിൽ മാത്രമായി തുടർച്ചയായി ഇങ്ങനെയുള്ള സാഹചര്യം കണ്ടുവരുന്നതായി കെ എച്ച് ആർ എ അധികൃതർ പ്രതികരിച്ചു.

ഡിസംബറിലാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ ആലപ്പുഴയിലേക്ക് വരുന്നത് പക്ഷെ ഇത്തരം ഇടപെടൽ മിക്ക ഹോട്ടലുകളുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പിനി സ്ഥിരീകരിച്ചതോടെയാണ് ജില്ലാ ഭരണ കൂടത്തിന്റെ നടപടി. വളർത്തുപക്ഷികളുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിനും കടത്തുന്നതിനും നിരോധനം ഏർപ്പെടുത്തി. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം.

Food Safety Department bans sale of chicken dishes in Alappuzha following bird flu

Next TV

Related Stories
വടകരയിൽ വാഹനാപകടം; കല്ലാച്ചിയിലെ ഫ്ലോർമിൽ ഉടമയ്ക്ക് ദാരണാന്ത്യം

Dec 28, 2025 10:27 PM

വടകരയിൽ വാഹനാപകടം; കല്ലാച്ചിയിലെ ഫ്ലോർമിൽ ഉടമയ്ക്ക് ദാരണാന്ത്യം

വടകരയിൽ വാഹനാപകടം; കല്ലാച്ചിയിലെ ഫ്ലോർമിൽ ഉടമയ്ക്ക്...

Read More >>
രണ്ട് ദിവസത്തെ സന്ദർശനം, ഉപരാഷ്ട്രപതി 29 ന് തിരുവനന്തപുരത്ത്

Dec 28, 2025 08:41 PM

രണ്ട് ദിവസത്തെ സന്ദർശനം, ഉപരാഷ്ട്രപതി 29 ന് തിരുവനന്തപുരത്ത്

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ, സന്ദർശനത്തിനായി നാളെ...

Read More >>
 കൊലപാതകം? കഴക്കൂട്ടത്ത് നാലു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി, അമ്മയും  സുഹൃത്തും കസ്റ്റഡിയിൽ

Dec 28, 2025 07:36 PM

കൊലപാതകം? കഴക്കൂട്ടത്ത് നാലു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി, അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ...

Read More >>
Top Stories