മുതിർന്ന സിപിഐഎം നേതാവ് കെ.എം. സുധാകരൻ അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് കെ.എം. സുധാകരൻ അന്തരിച്ചു
Dec 28, 2025 08:56 AM | By Roshni Kunhikrishnan

എറണാകുളം :(https://truevisionnews.com/) സിപിഐഎമ്മിന്റെ മുതിർന്ന നേതാവും ട്രേഡ് യൂണിയൻ സമര പോരാളിയുമായിരുന്ന കെ.എം. സുധാകരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 5.30നാണ് അന്ത്യം. സംസ്കാരം വൈകീട്ട് വൈപ്പിൻ നായരമ്പലത്തുള്ള വസതിയിൽ നടക്കും.

1935ലാണ് കെ.എം. സുധാകരന്റെ ജനനം. അഞ്ചാംവയസ്സിൽ നായരമ്പലത്തേക്ക് താമസംമാറി. ജീവിതസാഹചര്യങ്ങൾ മൂലം ഒന്നാം ഫോറത്തിനുശേഷം പഠനം തുടരാനായില്ല. പിന്നീട് ചെത്തുത്തൊഴിലാളിയായി മാറി.

1953ല്‍ സിപിഐ കാന്‍ഡിഡേറ്റ് അംഗമായ ഇദ്ദേഹം നായരമ്പലത്തെ ആദ്യ പാര്‍ട്ടി സെല്‍ സെക്രട്ടറിയായി. 1964ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയ സെക്രട്ടറിയായും 35 വർഷം സംസ്ഥാന കമ്മിറ്റിയിലും കെ എം സുധാകരൻ പ്രവർത്തിച്ചു. കൂടാതെ കെഎസ്​കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും നിർവഹിച്ചു.അടിയന്തരാവസ്ഥയില്‍ 16 മാസം കരുതല്‍തടവിൽ കഴിഞ്ഞിരുന്നു. പരോളില്‍ എത്തിയാണ് അമ്മയുടെ സംസ്കാരത്തിലടക്കം അദ്ദേഹം പങ്കെടുത്തത്.

Senior CPI(M) leader K.M. Sudhakaran passes away

Next TV

Related Stories
ദുരന്തം വഴിമാറി; ലണ്ടനിലെ തീപ്പിടുത്തം കോഴിക്കോട്ടുകാരൻ അഫീഫ് സമീറിന്റെ സമയോചിതമായ ഇടപെടൽ

Dec 28, 2025 10:40 AM

ദുരന്തം വഴിമാറി; ലണ്ടനിലെ തീപ്പിടുത്തം കോഴിക്കോട്ടുകാരൻ അഫീഫ് സമീറിന്റെ സമയോചിതമായ ഇടപെടൽ

ദുരന്തം വഴിമാറി; ലണ്ടനിലെ തീപ്പിടുത്തം കോഴിക്കോട്ടുകാരൻ അഫീഫ് സമീറിന്റെ സമയോചിതമായ...

Read More >>
  'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി.കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ

Dec 28, 2025 10:21 AM

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി.കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി.കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ...

Read More >>
പ്രാർത്ഥനകൾ വിഫലം; ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

Dec 28, 2025 10:09 AM

പ്രാർത്ഥനകൾ വിഫലം; ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

നോവായി സുഹാന്‍; ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍...

Read More >>
കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല

Dec 28, 2025 10:05 AM

കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല

കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര...

Read More >>
Top Stories