തിരുവനന്തപുരം: (https://truevisionnews.com/) വി.കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന കൗൺസിലർ ആർ.ശ്രീലേഖയുടെ ആവശ്യത്തെചൊല്ലി പോര്.
തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎൽഎ ഓഫിസ് ഒഴിയണമെന്നാണ് ശാസ്തമംഗലം കൗൺസിലറായ ആർ. ശ്രീലേഖ ആവശ്യപ്പെട്ടത്. ഇന്നലെ ഫോണിലൂടെയാണ് കൗൺസിലർ, സ്ഥലം എംഎൽഎ വി.കെ. പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നായിരുന്നു ആവശ്യം. ഇതേ കെട്ടിടത്തിലാണ് മുൻ കൗൺസിലറിനും ഓഫിസുണ്ടായിരുന്നത്. എന്നാൽ ഈ മുറി ചെറുതാണെന്നും എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന മുറി തനിക്കു വേണമെന്നുമാണ് ശ്രീലേഖ നേരിട്ട് പ്രശാന്തിനെ വിളിച്ച് അറിയിച്ചത്.
അതേസമയം ശ്രീലേഖയുടെ നടപടി ശരിയായ രീതിയല്ലെന്ന് വി.കെ പ്രശാന്ത് എംഎൽഎ പറഞ്ഞു. വാടക കരാർ കാലാവധി കഴിയും വരെ പ്രവർത്തിക്കാനുള്ള അവകാശമുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു.
എന്നാല്‍ ശ്രീലേഖയുടെ നടപടി സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞ് മേയർ വി.വി രാജേഷ് ന്യായീകരിക്കുകയും ചെയ്തു. കൗൺസിലർക്ക് പ്രയാസം ഉണ്ടെങ്കിൽ അതും പരിശോധിക്കുമെന്നും വി.വി രാജേഷ് കൂട്ടിച്ചേർത്തു.
'Shastamangalam should vacate office': Councilor RSreelekha tells MLA VKPrashanth

























.png)



