സുഹാൻ എവിടെ? അമ്മ സ്കൂളിൽ പോയ സമയത്ത് സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങി, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ

സുഹാൻ എവിടെ? അമ്മ സ്കൂളിൽ പോയ സമയത്ത്  സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങി, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ
Dec 27, 2025 07:33 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) ചിറ്റൂരിൽ കാണാതായ ആറ് വയസ്സുകാരനായി വ്യാപക തെരച്ചിൽ. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു.

സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.

കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് ഒരാൾ കണ്ടിരുന്നു. പിന്നീട് വിവരം ഇല്ല. സമീപത്തെ രണ്ട് വീടുകൾ അല്ലാതെ സുഹാന് മറ്റ് വീടുകൾ പരിചയം ഇല്ല. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാന്‍റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാൻ വേണ്ടി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്.

ഫയർ ഫോഴ്സ് കുളത്തിലെ പരിശോധന അവസാനിപ്പിച്ചു. പൊലീസ് രാത്രിയും തെരച്ചിൽ തുടരും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സുഹാന്‍റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു. അച്ഛൻ വിദേശത്താണ്.

Six-year-old boy missing in Chittoor, extensive search underway

Next TV

Related Stories
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍

Dec 27, 2025 09:24 PM

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനത്തില്‍ വിശദീകരണം തേടി...

Read More >>
മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

Dec 27, 2025 08:54 PM

മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി...

Read More >>
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വൈസ് പ്രസിഡന്റ് കെ കെ നവാസ് ; ഇരുവരും ചുമതലയേറ്റു

Dec 27, 2025 08:46 PM

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വൈസ് പ്രസിഡന്റ് കെ കെ നവാസ് ; ഇരുവരും ചുമതലയേറ്റു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വൈസ് പ്രസിഡന്റ് കെ കെ നവാസ് ; ഇരുവരും...

Read More >>
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം;  കായിക പരിശീലകന്‍ പിടിയില്‍

Dec 27, 2025 08:10 PM

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കായിക പരിശീലകന്‍ പിടിയില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, കായിക പരിശീലകന്‍...

Read More >>
ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

Dec 27, 2025 08:00 PM

ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌...

Read More >>
Top Stories