(https://truevisionnews.com/) മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ ഇന്നുമുതൽ (27/12/25) സ്ലോട്ടുകൾ ബുക്ക് ചെയ്യാം. ഇന്ന് വൈകിട്ട് 5.00 മണി മുതലാണ് ഇതിനുള്ള സൗകര്യം ലഭ്യമായി തുടങ്ങിയത്.
ജനുവരി 11 മുതൽ 14 വരെ താഴെ പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിംഗ് നിജപ്പെടുത്തിയിരിക്കുന്നു:
ജനുവരി 11- 70,000 പേർക്ക്
ജനുവരി 12 – 70,000 പേർക്ക്
ജനുവരി 13 – 35,000 പേർക്ക്
ജനുവരി 14 – 30,000 പേർക്ക്
അതേസമയം കഴിഞ്ഞ ദിവസമാണ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ പമ്പയിൽവെച്ച് ശബരിമല അവലോകന യോഗം ചേർന്നത്. മകരവിളക്ക് തീർത്ഥാടനമായി ബന്ധപ്പെട്ടായിരുന്നു യോഗം. പരാതികൾ ഇല്ലാതെ മണ്ഡലകാലം പര്യവസാനിക്കുകയാണ് എന്ന് പറഞ്ഞ മന്ത്രി വെർച്ചൽ ക്യൂ ബുക്കിങ്ങിൽ നിലവിലെ സംവിധാനം തുടരുമെന്ന് അറിയിച്ചിരുന്നു.
Sabarimala Makaravilakku: Slots can be booked on the virtual queue portal


































