കോഴിക്കോട്: (https://truevisionnews.com/) മകൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി അധികാരത്തിലേറിയ അഭിമാന നിമിഷത്തിന് സാക്ഷിയായി മടങ്ങിയ മണിക്കൂറുകൾക്കകമുണ്ടായ ദുരന്തത്തിൽ പിതാവിന് വേർപാട്.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സഫീറയുടെ പിതാവ് മുന്നായിക്കുനി അന്ത്രു (70) വാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് പുഴയിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: മാമി. മക്കൾ: സഫീറ, ഹസീന, സമീർ. (ദുബൈ). മരുമക്കൾ: സമീർ പറമ്പത്ത് (കല്ലി ക്കണ്ടി), ആരിഫ, അസീസ്. സഹോദരങ്ങൾ: ഹലീമ, പരേതരായ അമ്മദ്, പോക്കർ, അബ്ദുല്ല, കുഞ്ഞിപ്പാത്തു, മറിയം,, കദിയ, അയിശു.
Munnaikuni Andru passes away

































