കോഴിക്കോട് : ( www.truevisionnews.com ) വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം. കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ പാലോളിപ്പാലത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം . ഇരിങ്ങൽ സ്വദേശിക്കാണ് അപകടത്തിൽ പരിക്കേറ്റതെന്നാണ് വിവരം.
കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മൊഹബത്ത് ബസ്സുമായാണ് സ്കൂട്ടർ ഇടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിൽ അകപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിൽ പ്രവേശിപ്പിച്ചു.
youth was injured after a private bus and scooter collided on the Kozhikode-Kannur route.

































