കൊച്ചി: ( www.truevisionnews.com ) മസ്തിഷ്കമരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം കൊച്ചിയിലെത്തി. ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ആംബുലൻസാണ് കൊച്ചിയിലെത്തി ചേര്‍ന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. നേപ്പാള്‍ സ്വദേശി ദുര്‍ഗയ്ക്കാണ് ഹൃദയം മാറ്റിവെക്കുക.
അതേസമയം, മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിന്റെ സഹോദരിയാണ് അവയവദാനങ്ങൾക്ക് കൂടുതൽ നേതൃത്വം നൽകിയതെന്ന് കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ പറഞ്ഞു. അവരൊക്കെ ജീവിക്കട്ടെ എന്ന മനസ്സിലാണ് ഇതൊക്കെ തുടങ്ങുന്നത്. എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ സമ്മതിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് ചികിത്സയിലുള്ള നേപ്പാൾ സ്വദേശി 21കാരിയുടെ വിവരം അറിഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ സംവിധാനവും എടുത്തു പറയേണ്ടതാണെന്നും കേരള സമൂഹം മുഴുവൻ ഷിബുവിൻ്റെ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Brain dead, young man's heart arrives in Kochi


































