കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ വടകര പാലോളിപ്പാലത്ത് സ്വകാര്യ ബസു സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽ പരിക്കേറ്റത് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് . ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം . സ്കൂട്ടർ യാത്രികൻ ഇരിങ്ങൽ സ്വദേശിയാണെന്നാണ് വിവരം.
കണ്ണൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മൊഹബത്ത് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിൽ അകപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു.
Accident after private bus and scooter collide in Kozhikode

































