ആലപ്പുഴ: ( www.truevisionnews.com ) മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
നിലവിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക. അതേസമയം, യുവതിയുടെ മരണത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ബന്ധുക്കൾ ഒപ്പിട്ട് നൽകിയത് കീ ഹോൾ ശസ്ത്രക്രിയയ്ക്കാണ്. ശസ്ത്രക്രിയ തുടങ്ങിയപ്പോൾ രക്തക്കുഴലിൽ രക്ത സ്രാവം ഉണ്ടായി. ഇതോടെ ഓപ്പൺ സർജറിക്ക് വിധേയയാക്കി. ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷമാണ് മരണം സംഭവിച്ചതെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു.
Woman dies during surgery at VSM Hospital relatives file complaint alleging medical negligence


































