തൃശൂര്‍: ( www.truevisionnews.com ) മയക്കുമരുന്ന് കടത്തിലൂടെ പ്രതികള്‍ അനധികൃതമായി സമ്പാദിച്ച 37,78,000 രൂപയിലധികം മതിപ്പുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവായി.
വലപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തളിക്കുളം കൈതക്കല്‍വെച്ച് 31.330 ഗ്രാം മെത്താഫിറ്റമിനുമായി എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടില്‍ അഖില്‍ (31), പെരിഞ്ഞനം സ്വദേശിനി കള്ളിപറമ്പില്‍ വീട്ടില്‍ ഫസീല (33) എന്നിവരെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയിരുന്നു.
പ്രതികള്‍ക്കെതിരേ എന്‍.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Massive drug trafficking case, order to confiscate assets of accused



































