മട്ടന്നൂർ(കണ്ണൂർ): ( www.truevisionnews.com ) വെളിയമ്പ്ര കൊട്ടാരത്തിൽ വീടിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചതായി പരാതി. കാവിന്മൂല അജ്മലിന്റെ വീടിന് സമീപം നിർത്തിയിട്ട ബൈക്കാണ് കത്തിച്ചത്. അജ്മൽ ഉപയോഗിക്കുന്ന സുഹൃത്തിന്റെ ബൈക്കാണ് കത്തിച്ചത്.
മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിന് സമീപം നിർത്തിയിട്ട ബൈക്ക് പുലർച്ചയാണ് കത്തിച്ചതെന്ന് അജ്മൽ പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മട്ടന്നൂർ സ്വദേശിയായ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. ബൈക്കിന് സമീപം പെട്രോൾ കൊണ്ട് വന്നതെന്ന് കരുതുന്ന പ്ലാസ്റ്റിക് ബോട്ടിലും പാതി കത്തിയ നിലയിൽ കണ്ടെത്തി. ബൈക്ക് പൂർണമായും കത്തി നശിച്ചു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും അജ്മൽ പറഞ്ഞു.
Complaint that a bike parked in front of a house in Mattannur Kannur was set on fire
































