എന്നോട് കാണിച്ചത് കണ്ടില്ലേ, ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവർക്ക്'; ആര്യ രാജേന്ദ്രനെതിരെ ഡ്രൈവർ യദു

എന്നോട് കാണിച്ചത് കണ്ടില്ലേ, ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവർക്ക്'; ആര്യ രാജേന്ദ്രനെതിരെ ഡ്രൈവർ യദു
Dec 14, 2025 03:24 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയെന്ന് ആര്യക്കെതിരെ നിയമ പോരാട്ടം നടത്തുന്ന മുൻ കെഎസ്ആർടിസി ഡ്രൈവർ യദു. തന്നെപ്പോലെയുള്ളവരോടുള്ള പെരുമാറ്റങ്ങൾ ജനങ്ങൾ വിലയിരുത്തിയെന്ന് യദു പറഞ്ഞു.

'ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവർക്ക്. അന്ന് എന്നോട് കാണിച്ചത് കണ്ടില്ലേ. മുന്നോട്ട് പോകാൻ അതിന് മാറ്റംവരണം. ഇവരുടെ പ്രവൃത്തികളിലും ധാർഷ്ട്യത്തിലും ജനങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു.

എന്നോട് മാത്രമല്ല, മുൻപ് വേറൊരു സെക്യൂരിറ്റിയോടും മോശമായി പെരുമാറി. ജനങ്ങൾക്ക് അവരുടെ സ്വഭാവം മനസ്സിലായിക്കാണും. ആ കേസിൽനിന്നുപോലും പോലീസ് അവരുടെ പേര് ഒഴിവാക്കി. എന്നെ പിന്തുണയ്ക്കാൻ ആരുമില്ലായിരുന്നു, വട്ടം കൂടി ആക്രമിച്ചു. ഇപ്പോഴും സെെബർ ആക്രമണങ്ങൾ ഒക്കെ നടക്കുന്നുണ്ട്.

അവസാനമായി എന്നെ ഫോണിൽ വിളിച്ചപ്പോൾ കോടതിയിൽ പോയി നീതി നേടിക്കോളൂ എന്നാണ് പറഞ്ഞത്. സത്യം തെളിയിക്കാൻ നിയമപരമായി പോകും. എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിയിക്കാൻ കോടതി മാത്രമേ ഉള്ളൂ.

പോലീസ് അവർക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. അന്വേഷണത്തിൽ എനിക്ക് വിശ്വാസമില്ല', യദു പറഞ്ഞു. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

CPM's defeat in the corporation, driver Yadu against Arya Rajendran

Next TV

Related Stories
തിരുവനന്തപുരം കോർപ്പറേഷൻ വികസനത്തിനായി ബ്ലൂ പ്രിന്റ് തയ്യാറാക്കും - രാജീവ് ചന്ദ്രശേഖർ

Dec 14, 2025 09:56 PM

തിരുവനന്തപുരം കോർപ്പറേഷൻ വികസനത്തിനായി ബ്ലൂ പ്രിന്റ് തയ്യാറാക്കും - രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖരൻ, കോർപ്പറേഷൻ വികസനത്തിനായി ബ്ലൂ പ്രിന്റ് തയ്യാറാക്കും,തിരുവനന്തപുരം, ബിജെപി...

Read More >>
കടുത്ത വിരോധം; നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച നിലയിൽ

Dec 14, 2025 09:29 PM

കടുത്ത വിരോധം; നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച നിലയിൽ

നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച നിലയിൽ...

Read More >>
ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

Dec 14, 2025 08:54 PM

ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം, കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം...

Read More >>
Top Stories










News Roundup