കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം ഇരിങ്ങണ്ണൂരിൽ എൽഡിഎഫ്-യു ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം . എൽ ഡി എഫ് സ്ഥാനാർത്ഥിക്കും യൂത്ത് ലീഗ് പ്രവർത്തകനും പരിക്ക് . എടച്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് സ്ഥാനാർഥി കണ്ടപ്പാട്ടിൽ അശ്വനി ( 24) , യൂത്ത് ലീഗ് പ്രവർത്തകൻ ഇരിങ്ങണ്ണൂരിലെ കൊക്കോന്റെ വിട താലിഹ് ( 21) എന്നിവർക്കാണ് പരിക്കേറ്റത് .
സി പി ഐ എം പ്രവർത്തകയായ അശ്വനിയെ ചൊക്ലി ന്യൂക്ലിയസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. താലിഹിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ന് വൈകീട്ട് യു ഡി എഫ് പ്രവർത്തകർ ഇരിങ്ങണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്നലെ തെരഞ്ഞെടുപ്പിനിടയിൽ കെ എം സി സി നേതാവിനെ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചായിരുന്ന പ്രകടനം.
എന്നാൽ ഇരിങ്ങണ്ണൂരിലെ ബൂത്തിൽ അനധികൃതമായി എത്തിയപ്പോൾ ബൂത്ത് ഏജന്റുമാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നും മർദ്ദിച്ചു എന്ന പ്രചാരണമുണ്ടാക്കി യു ഡി എഫ് ഇരിങ്ങണ്ണൂരിൽ സംഘർഷത്തിന് ശ്രമിക്കുന്നു എന്നായിരുന്നു എൽ ഡി എഫിന്റെ പ്രകടനം.
പ്രകടനങ്ങൾക്ക് ശേഷം ഇരിങ്ങണ്ണൂർ ടൗണിൽ വെച്ചുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നാദാപുരം പൊലീസ് സംഭവസ്ഥലത്തെത്തി.
Clashes in Iringannoor two people including a female candidate injured


































