തിരുവനന്തപുരം:( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസുകളിൽ ഏകീകൃത അന്വേഷണം നടത്തും. പൊലീസ് ഹെഡ് കോട്ടേഴ്സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം ആയിരിക്കും കേസുകൾ അന്വേഷിക്കുന്നത്. രണ്ടാം കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിന്റെ കീഴിലേക്ക് ആദ്യ കേസും മാറ്റി. പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ എ ഐ ജി പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല.
ആദ്യത്തെ കേസിന്റെ അന്വേഷണ ചുമതല തിരുവനന്തപുരം സിറ്റി പൊലീസിനായിരുന്നു. കൂടുതൽ പരാതികൾ വന്നാൽ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ കൂടിയാണ് ഒറ്റ സിറ്റിയിലേക്ക് അന്വേഷണം മാറ്റിയത്.
ഒളിവിൽ പോയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്നലെ വോട്ട് ചെയ്യാനായി പാലക്കാട് എത്തിയിരുന്നു. വൈകിട്ട് 4.40ന് പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്‌റ്റ്യൻ സീനിയർ ബേസിക് സ്‌കൂളിലെ ബൂത്തിൽ ആണ് രാഹുൽ വോട്ട് ചെയ്യാനായി എത്തിയത്.
A joint investigation will be conducted in both cases, MLA Rahul Mangkootathil

































