കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ വേങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് 16-ല്‍ മത്സരിച്ച സ്ഥാനാര്‍ഥി ടി. ഷീനയെ അക്രമിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി.
ഷീനയുടെ ചീഫ് ഇലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ച മമ്പറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും കെഎസ്എസ്പിഎ നേതാവുമായ റിട്ട. അധ്യാപകന്‍ നരേന്ദ്രബാബു മാസ്റ്റർക്കും ആക്രമണത്തിൽ പരിക്കേറ്റു.
നരേന്ദ്രബാബു മാസ്റ്റര്‍ നടത്തുന്ന മമ്പറത്തെ ജനസേവന കേന്ദ്രത്തില്‍വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമിച്ചത് സി പിഎം പ്രവർത്തകരാണെന്നാണ് ആരോപണം .
Attack on Vengad panchayat candidate, CPM accused

































