തിരുവനന്തപുരം:(https://truevisionnews.com/) ശബരിമല സ്വർണകൊള്ള കേസിൽ ഇന്നും മൊഴി നൽകാതെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നാലു മണിക്കാണ് എസ്ഐടിയുടെ ഈഞ്ചക്കൽ ഓഫീസിൽ മൊഴി നൽകാൻ ഹാജരാകുമെന്ന് അറിയിച്ചിരുന്നത്.
എന്നാൽ ഹരിപ്പാട് മണ്ഡലത്തിൽ വൈകുന്നേരത്തോടെ എത്താനുള്ളതിനാൽ മൊഴി നൽകാനുള്ള അസൗകര്യം ഉച്ചയോടെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് രമേശ് ചെന്നിത്തല ഹാജരാകാമെന്ന് അറിയിച്ചുവെങ്കിലും എസ് പി ശശിധരന് അസൗകര്യമായതിനാൽ അന്നും മാറിയിരുന്നു.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മൊഴിയെടുക്കാതെ മാറുന്നത്. ശബരിമല സ്വർണകൊള്ളയിൽ 500 കോടിയുടെ തട്ടിപ്പാണ് ചെന്നിത്തല ആരോപിച്ചത്. ഞായറാഴ്ച മൊഴിയെടുക്കാമെന്ന് ചെന്നിത്തല പ്രത്യേക സംഘത്തെ അറിയിച്ചിട്ടുണ്ട്.
Sabarimala gold theft case; Ramesh Chennithala still not giving statement

































