ജഡ്ജിക്കു മുന്നിൽ പൊട്ടിക്കരഞ്ഞും ദയ യാചിച്ചും പ്രതികൾ; നടിയെ ആക്രമിച്ച കേസ്, ശിക്ഷാവാദം തുടങ്ങി

 ജഡ്ജിക്കു മുന്നിൽ പൊട്ടിക്കരഞ്ഞും ദയ യാചിച്ചും പ്രതികൾ; നടിയെ ആക്രമിച്ച കേസ്, ശിക്ഷാവാദം തുടങ്ങി
Dec 12, 2025 12:00 PM | By Athira V

കൊച്ചി: ( www.truevisionnews.com ) നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം തുടങ്ങി. നേരത്തെ, കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ് എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്.

11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു.

ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞു.

കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസില്‍ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് നടക്കുന്നത്. പ്രതികള്‍ക്ക് പരാമധി ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. ശിക്ഷയില്‍ ഇളവ് നല്‍കണം എന്നതരത്തിലാവും പ്രതിഭാഗത്തിന്റെ വാദം. ഇരുപക്ഷത്തിന്റെയും വാദം കേട്ടശേഷമായിരിക്കും കോടതി ശിക്ഷാവിധി സംബന്ധിച്ച വിധി പറയുക.

അതേസമയം, വിധി പറയുന്നത് നാളത്തേക്ക് മാറ്റിവെക്കുമോ എന്നും സംശയമുണ്ട്. ഒന്നുമുതല്‍ ആറുവരെ പ്രതികളായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Actress attack case: Conviction hearing of accused begins

Next TV

Related Stories
നടിയെ ആക്രമിച്ച കേസ്; എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Dec 12, 2025 04:47 PM

നടിയെ ആക്രമിച്ച കേസ്; എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

നടിയെ ആക്രമിച്ച കേസ്, ശിക്ഷ വിധിച്ച് കോടതി, എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവും...

Read More >>
കണ്ണൂരിൽ വേങ്ങാട് പഞ്ചായത്തിലെ സ്ഥാനാർഥിക്ക് നേരെ ആക്രമണമെന്ന് പരാതി, പിന്നിൽ  സിപിഎമ്മെന്ന് ആരോപണം

Dec 12, 2025 04:02 PM

കണ്ണൂരിൽ വേങ്ങാട് പഞ്ചായത്തിലെ സ്ഥാനാർഥിക്ക് നേരെ ആക്രമണമെന്ന് പരാതി, പിന്നിൽ സിപിഎമ്മെന്ന് ആരോപണം

വേങ്ങാട് പഞ്ചായത്തിലെ സ്ഥാനാർഥിക്ക് നേരെ ആക്രമണം , സിപിഎമ്മെന്ന്...

Read More >>
കാസർഗോഡ് യുവതി കിടപ്പുമുറിയുടെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

Dec 12, 2025 03:48 PM

കാസർഗോഡ് യുവതി കിടപ്പുമുറിയുടെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

തൂങ്ങിമരിച്ച നിലയിൽ, കാസർഗോഡ് യുവതി മരിച്ച നിലയിൽ...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്; ജനവിധി എൽഡിഎഫിന് അനുകൂലമായിരിക്കും - കെ എൻ ബാലഗോപാൽ

Dec 12, 2025 02:59 PM

തദ്ദേശ തെരഞ്ഞെടുപ്പ്; ജനവിധി എൽഡിഎഫിന് അനുകൂലമായിരിക്കും - കെ എൻ ബാലഗോപാൽ

ജനവിധി എൽഡിഎഫ് ന് അനുകൂലമായിരിക്കും - കെ എൻ...

Read More >>
Top Stories