( https://moviemax.in/ ) മലയാള സിനിമയിലെ മാതൃകാ ദമ്പതികളുടെ ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നവരായിരുന്നു ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒരുമിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് വിവാഹമോചനം സംഭവിക്കുന്നതും മകൾ മീനാക്ഷി അമ്മയെ വിട്ട് അച്ഛനായ ദിലീപിനൊപ്പം നിൽക്കാൻ തീരുമാനിക്കുന്നതും. പിന്നീട് കുറച്ച് വർഷങ്ങൾക്കുശേഷം കാവ്യ മാധവനെ നടൻ വിവാഹം ചെയ്തു. അന്നും പിന്തുണ നൽകി മകൾ ഒപ്പമുണ്ടായിരുന്നു.
ആ വിവാഹശേഷം ഏറ്റവും കൂടുതൽ നടന് എതിരെ ഉയരുന്ന ആരോപണം മഞ്ജുവിനെ ഒഴിവാക്കിയത് കാവ്യയെ വിവാഹം ചെയ്യാനാണ് എന്നതാണ്. കഴിഞ്ഞ ദിവസം മുതൽ ഈ ആരോപണം നടന് എതിരെ കൂടുതലായി ഉയരുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ക്വട്ടേഷൻ കൊടുത്തത് പോലും ഇരയായ നടിയോട് ഇക്കാര്യത്തിലുള്ള പകകൊണ്ടാണെന്നും പ്രചരിക്കുന്നുണ്ട്.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ ചിന്തകൾ പങ്കുവെച്ചിരിക്കുകയാണ് അഖിൽ മാരാർ. മുൻ ഭാര്യ അപമാനിക്കപ്പെടാതിരിക്കാൻ വിവാഹമോചന കേസ് പോലും അടച്ചിട്ട കോടതിയിൽ നടത്തിയ വ്യക്തിയാണ് ദിലീപെന്ന് അഖിൽ പറയുന്നു.
എന്തിന് ദിലീപിന് ആ നടിയോട് വിരോധം തോന്നണം എന്നുള്ളത് ഒരു കോമൺസെൻസ് ഉപയോഗിച്ച് ചിന്തിച്ച് നോക്കൂ. മലയാള സിനിമയിലെ ഒരു നടി... ദിലീപിനൊപ്പം ഏഴ് സിനിമകളിൽ അഭിനയിച്ചൊരു നടി... അവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ വരുന്നു അവർ തമ്മിൽ ശത്രുതയുണ്ടാകുന്നു... ഇക്കാര്യങ്ങൾ എല്ലാം മാറ്റിവെച്ചാലും ഈ നടി മലയാള സിനിമയിൽ നിന്നും പുറത്താകലിന്റെ വക്കിലായിരുന്നു.
അവസാന സമയമായപ്പോഴേക്കും സിനിമകൾ ഇല്ലാതായി. സിനിമയിൽ നിന്നും പുറത്താകലിന്റെ വക്കിൽ എത്തി നിൽക്കുന്ന ഒരു നടിയെ 2012ൽ വിവാഹബന്ധം വേർപ്പെടുത്തിയ ദിലീപ്, പിന്നീട് 2016ൽ കാവ്യ മാധവനെ വിവാഹം ചെയ്തശേഷം എന്ത് വിരോധം തീർക്കാനാണ് ഇവർക്കെതിരെ ഇങ്ങനൊരു നീക്കം നടത്തേണ്ടത്?.
താൻ ആഗ്രഹിച്ച വ്യക്തിയെ കല്യാണം കഴിച്ചശേഷം അല്ലെങ്കിൽ ജീവിതത്തിൽ പുതിയൊരു പങ്കാളിയെ കിട്ടിയശേഷം മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധിച്ച് മുന്നോട്ട് പോകുന്നതിന് പകരം ഈ പെൺകുട്ടിക്ക് എതിരെ ക്വട്ടേഷൻ കൊടുത്ത് ഉള്ള ജീവിതം ഇല്ലാതാക്കാൻ വേണ്ടി അങ്ങേർ നിൽക്കുമോ?.
ഇത്രയും വിവരക്കേട് ദിലീപ് കാണിക്കുമോ?. ഈ സംഭവങ്ങളെ കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ഒരു നിമിഷം ചിന്തിക്കണം. അതിനേക്കാൾ ഉപരി നിങ്ങൾ മനസിലാക്കേണ്ട മറ്റൊരു പരമമായ യാഥാർത്ഥ്യമുണ്ട്.
ദിലീപും മഞ്ജു വാര്യരും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തിയത് നിങ്ങൾ പറയുന്നത് പോലെ ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം മഞ്ജു വാര്യർ കണ്ടെത്തിയത് കൊണ്ടല്ല. ദിലീപാണ് മഞ്ജു വാര്യരിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തത്. അതിനുള്ള കാരണം എന്താണെന്നും ആരുടെ ഭാഗത്തെ തെറ്റാണെന്നും എന്തുകൊണ്ടാണ് മകൾ ദിലീപിനൊപ്പം പോയതെന്നും ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനത്തിന്റെ കേസ് ഡയറി നിങ്ങൾക്ക് കിട്ടുമെങ്കിൽ നോക്കൂ.
അവിടെ നടന്ന വിചാരണ പുറത്ത് ആരും അറിയാതെ നടത്തണമെന്ന് ദിലീപ് എന്തുകൊണ്ടാണ് ആവശ്യപ്പെട്ടതെന്നും തന്റെ ഭാര്യയ്ക്ക് പൊതു മധ്യത്തിൽ അപമാനം ഉണ്ടാകാതിരിക്കാൻ ആ വിചാരണ പുറം ലോകം അറിയരുതെന്ന് ദിലീപ് ആഗ്രഹിച്ചതുകൊണ്ടാണ് അന്നത്തെ കോടതി വിധി പുറത്ത് വരാത്ത രീതിയിൽ മുങ്ങിപ്പോയത്. നാളിതുവരെ ഇക്കാര്യം അദ്ദേഹം പുറം ലോകത്തോട് പറഞ്ഞതായി എനിക്ക് അറിവില്ല. വിവാഹമോചന കാരണം അദ്ദേഹത്തിന്റെ പേഴ്സണൽ സർക്കിളിൽ ഉള്ളവർക്ക് മാത്രമെ അറിയൂ.
പൊതുസമൂഹത്തിൽ ദിലീപിന്റെ മുൻ ഭാര്യ പവിത്രതയുള്ള ഭാര്യയും അവരെ ഉപേക്ഷിച്ച ദിലീപ് ക്രൂരനുമായി മാറുന്നതിന്റെ പ്രധാന കാരണം മുൻ ഭാര്യയെ എന്തിന് ഉപേക്ഷിച്ചുവെന്ന പരമമായ യാഥാർത്ഥ്യം പൊതു സമൂഹത്തിന് അറിയാത്തതുകൊണ്ടാണ്. ആ വിവാഹമോചന കേസ് എടുത്ത് പഠിച്ച് കഴിഞ്ഞാൽ ആരാണ് ശരി ആരാണ് തെറ്റെന്ന് മനസിലാകും. പൊതുവെ ഇത്തരം കേസുകളിൽ പെൺമക്കൾ അമ്മമാർക്കൊപ്പം പോകും. എന്നാൽ ദിലീപ്-മഞ്ജു വാര്യർ കേസിൽ മീനാക്ഷി അച്ഛനൊപ്പമാണ് നിന്നത്. അത് ഒന്ന് ചിന്തിച്ച് നോക്കൂ.
ഒരുവനെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ഇതൊക്കെ ഒന്ന് ചിന്തിക്കുക. ദിലീപ് എന്ത് കൊണ്ടാണ് മഞ്ജു വാര്യരെ ഉപേക്ഷിച്ചതെന്ന് അതിനുള്ള കാരണം മഞ്ജുവിന്റെ മകളെ തെളിവ് സഹിതം ബോധ്യപ്പെടുത്തിയ ശേഷം പുറം ലോകം നടിയുടെ ചെയ്തികൾ അറിയാതിരിക്കാൻ വിചാരണ രഹസ്യമായി വേണമെന്ന് കോടതിയിൽ സ്പെഷ്യൽ പെർമിഷൻ എടുത്ത് നടത്തിയതാണ്. ആ യഥാർഥ്യങ്ങൾ നാളിതുവരെ പുറം ലോകം അറിഞ്ഞിട്ടില്ലെന്നും അഖിൽ മാരാർ പറഞ്ഞു.
Manju Dileep divorce, Meenakshi with Dileep


































