Dec 10, 2025 10:49 AM

( https://moviemax.in/) സോഷ്യൽ മീഡിയയിൽ സ്വന്തമായി ചാനൽ തുടങ്ങി ഇന്റർവ്യൂ ചെയ്യുന്ന ഒട്ടനവധി ആളുകൾ ഇന്ന് ഉണ്ട്. എന്നാൽ എക്കാലത്തെയും മികച്ച ഇന്റർവ്യൂവർ ആണ് പേളി മാണി . സിനിമയിൽ പല വേഷങ്ങളും ചെയ്തിട്ടുണ്ടെങ്കിലും താരത്തിന്റെ അഭിമുഖങ്ങളാണ് ട്രെൻഡിങ്ങിൽ നിൽക്കുന്നത്.

ഇപ്പോൾ താരത്തിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിനു പപ്പുവിന്റെ വാക്കുകളാണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. ടൊവിനോ തോമസ് ഐശ്വര്യ ചിത്രമായിരുന്നു മായാനദി. ആഷിക് അബു സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരനും ദിലീഷ് നായരുമായിരുന്നു. സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരിൽ ഒരാൾ നടൻ ബിനു പപ്പുവായിരുന്നു.

നടി ഐശ്വര്യ ലക്ഷ്മിയുടെ കരിയറിൽ ടേണിങ് പോയിന്റായി മാറിയ കഥാപാത്രമായിരുന്നു അപ്പു. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിങ് കോൾ പോസ്റ്റ് ചെയ്തപ്പോൾ ആദ്യം വന്ന മെയിൽ പേളി മാണിയുടേതാണെന്ന് പറയുകയാണിപ്പോൾ ബിനു പപ്പു.

മായാനദിയെന്ന മൂവി നമുക്ക് എല്ലാവർക്കും സ്പെഷ്യലായിട്ടുള്ള സിനിമയാണ്. ആഷിക് അബുവിന്റെ മിക്ക സിനിമകളും നമുക്ക് സ്പെഷ്യലാണ്. യുണീക്കായിട്ടുള്ള സംവിധായകനാണ് അദ്ദേഹം എന്ന് പേളി പറഞ്ഞപ്പോഴാണ് ബിനു ഇക്കാര്യം എടുത്തിട്ടത്.

അത് പറഞ്ഞപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ വന്നത്. എന്റെ അടുത്ത് നീ വന്ന് പെട്ടല്ലോ. മായാനദിയുടെ ഓഡീഷന് ഫസ്റ്റ് വന്ന മെയിൽ പേളി മാണിയുടേതാണ്. അത് എനിക്ക് ഇപ്പോഴും ഓർമയുണ്ട് ബിനു പറഞ്ഞു. അത് പോസ്റ്റിട്ട് രണ്ട് മിനിറ്റിനകം ഞാൻ മെയിൽ അയച്ചു എന്നായിരുന്നു പേളിയുടെ മറുപടി.

ഒരു കയ്യടി കൊടുക്കടോ... എന്നായിരുന്നു ബിനു അത് കേട്ട് പറഞ്ഞത്. സെലക്ട് ചെയ്തില്ലേയെന്ന് സന്ദീപ് ചോദിച്ചപ്പോൾ പിന്നെ പറയാം എന്നായിരുന്നു ബിനു പപ്പുവിന്റെ മറുപടി. ഓരോരോ കാര്യങ്ങൾ ഓർമിപ്പിക്കല്ലേ. എന്നെ ഇമോഷണൽ ആക്കല്ലേ. എന്നെ എന്തിനാണ് ഇ​ഗ്നോർ ചെയ്തത്. നിങ്ങളാണല്ലേ എന്റെ മെയിൽ ഡിലീറ്റ് ചെയ്തത് എന്നും പേളി ചോദിച്ചു.

പേളിയുടെ മെയിൽ വന്ന കാര്യ ഞാൻ ആഷിക്കയോട് പോയി പറഞ്ഞിരുന്നു. എന്നിട്ട് പേളിയെ ഓഡീഷന് വിളിക്കുകയും ചെയ്തിരുന്നു എന്നും ബിനു കൂട്ടിച്ചേർത്തു. അയ്യോ... ഞാൻ കണ്ടില്ല. ടിഷ്യു തരൂ... കരയണം എനിക്ക്. എന്തോ ഒരു കള്ളക്കഥ ഇക്കോപോലെ ഇതിന് പിന്നിലുണ്ട്. എന്നെ റെസ്ട്രിക്ട് ചെയ്തു പക്ഷെ പ്രൊട്ടക്ട് ചെയ്തു എന്നാണ് പറയുന്നത്. കുഴപ്പമില്ല ഞാൻ കരയാം. മായാന​ദി 2വിന് വിളിച്ചാൽ ഞാൻ പൊക്കോട്ടെ ശ്രീനി എന്നുമാണ് മറുപടിയായി സരസമായി സംസാരിച്ച് പേളി പറഞ്ഞത്.

Binu Pappu, Maya Nadhi casting call, first mail to Pearli Mani

Next TV

Top Stories










News Roundup