കോഴിക്കോട്: ( www.truevisionnews.com) സന്ദീപ് വാര്യരുടെ പോസ്റ്റ് സമൂഹമാധ്യത്തിൽ ഷെയർ ചെയ്ത കോഴിക്കോട് ചേളന്നൂർ സ്വദേശി അറസ്റ്റിൽ.ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാർ (56) നെയാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ള പീഡന പരാതിയുടെ പാശ്ചാത്തലത്തില്‍ സന്ദീപ് വാര്യര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി. സംഭവത്തിൽ സൈബർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഇന്നലെ രാത്രി സന്താഷ് കുമാറിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടക്കുകയായിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തുന്ന ആദ്യ കേസാണിത്.
Complaint against Rahul Mangkootatil, Sandeep Warrier's post on social media, arrested

































