വിക്കിപീഡിയക്കും പകരക്കാരൻ! മസ്‌കിന്‍റെ 'ഗ്രോക്കിപീഡിയ' വരുന്നു

വിക്കിപീഡിയക്കും പകരക്കാരൻ! മസ്‌കിന്‍റെ 'ഗ്രോക്കിപീഡിയ' വരുന്നു
Nov 29, 2025 02:31 PM | By VIPIN P V

( www.truevisionnews.com ) ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ വിജ്ഞാന കോശമായ വിക്കിപീഡിയയ്ക്ക് ബദലായി അതിസമ്പന്നൻ ഇലോൺ മസ്‌കിന്റെ നിർമ്മിതി ബുദ്ധിയിൽ അധിഷ്ഠിതമായ ഗ്രോക്കിപീഡിയ ലോകത്തേക്ക് കടന്നു വരാൻ പോകുന്നു. വിക്കിപീഡിയയിൽ ഉണ്ടായിട്ടുള്ള പക്ഷപാതിത്വങ്ങളും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കി, സത്യസന്ധവും വസ്തുതാപരവുമായ അറിവ് ഉപയോക്താക്കൾക്ക് വേഗത്തിൽ നൽകുക എന്നാണ് ഗ്രോക്കി പീഡിയയുടെ ലക്ഷ്യമായി ഇലോൺ മസ്ക് പറയുന്നത്.

വിക്കിപീഡിയയിൽ സന്നദ്ധപ്രവർത്തകരായ മനുഷ്യരാണ് ലേഖനങ്ങൾ എഴുതുകയും തിരുത്തുകയും ചെയ്യുന്നത്, എന്നാൽ ഗ്രോക്കിപീഡിയയിൽ, പൂർണ്ണമായും നിർമിതി ബുദ്ധിയാണ് (AI) ലേഖനങ്ങൾ സൃഷ്ടിക്കുകയും കാലികമാക്കുകയും ചെയ്യുന്നത്. ഗ്രോക്കി പീഡിയയിൽ ഉപയോക്താക്കൾക്ക് നേരിട്ട് ലേഖനങ്ങൾ തിരുത്താൻ നിലവിൽ സാധിക്കുകയില്ല.

ഗ്രോക്കിപീഡിയ എന്നത്, AI സാങ്കേതികവിദ്യയുടെ കരുത്തിൽ വിവരങ്ങൾ ഉത്പാദിപ്പിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്ന, വിക്കിപീഡിയയുടെ ഒരു പുതിയ എഐ എതിരാളിയാണ്. എല്ലാവർക്കും എഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിക്കിപീഡിയയുടെ കാലം അസ്തമിക്കാൻ പോകുന്നു, മനുഷ്യന്റെ കൂട്ടായ പരിശ്രമത്തിനും സർഗാത്മകതക്കും മാനവ ഇടപെടലിനു അപ്പുറം നിർമ്മിത ബുദ്ധിക്ക് പ്രാധാന്യം നൽകുന്ന സ്വകാര്യ സംവിധാനമാണ് കടന്നു വരാൻ വേണ്ടി പോകുന്നത്.

എല്ലാ വസ്തുതകളും നിർമ്മിതി ബുദ്ധി പരിശോധിക്കുകയും നിലവിലുള്ള പക്ഷപാതത്വവും മനുഷ്യന്റെ കൂട്ടായ അറിവും നിർമ്മിതി ബുദ്ധിയുടെ യാന്ത്രികമായ ഉത്പാദനത്തിനു മുമ്പിൽ കീഴടങ്ങാൻ വേണ്ടി പോവുകയാണ് .ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരുടെ ഒരു കൂട്ടായ്മയാണ് വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതുകയും തിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് എങ്കിൽ ചോദ്യങ്ങൾക്ക് നിർമ്മിതി ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതിക സംവിധാനങ്ങൾ മറുപടി പറയുകയും അതിവേഗത്തിലുള്ള വിവരങ്ങൾ, അപ്ഡേഷനുകൾ എന്നിവ നിമിഷനേരം കൊണ്ട് ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് ഗ്രോക്കി പീഡിയ.

ആർക്കും വിക്കിപീഡിയയിൽ അംഗമാകാനും സംഭാവന ചെയ്യാനും സാധിക്കുമെങ്കിലും, പുതിയ ഗ്രോക്കി പീഡിയയിൽ പ്രീമിയം സബ്സ്ക്രിപ്ഷനിലൂടെ മാത്രമേ അറിവ് ലഭിക്കുവാൻ സാധിക്കുകയുള്ളൂ. സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ ഉള്ളടക്കം സൗജന്യവും ആർക്കും ഇത് വായിക്കാനും, ഉപയോഗിക്കാനും, ആവശ്യമെങ്കിൽ പങ്കുവെക്കാനും സാധിക്കുമെങ്കിൽ പുതിയ സംവിധാനത്തിൽ പണം നൽകേണ്ടി വരുന്ന സാഹചര്യമാണ് സംജാതമാകുക.

ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ മുന്നൂറിലധികം ഭാഷകളിൽ വിക്കിപീഡിയ ലഭ്യമാണെങ്കിൽ നിർമ്മിതി ബുദ്ധി തരംഗത്തിലൂടെ എല്ലാം സാധ്യമാകുന്ന പുതിയ ഓൺ ലൈൻ വിജ്ഞാനകോശമാണ് വരാൻ വേണ്ടി പോകുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് വിക്കിപീഡിയയെ പിന്തുണയ്ക്കുന്നതും പ്രവർത്തിപ്പിക്കുന്നതും, എന്നാൽ ലാഭോദ്ദെശ്ശമുള്ള കമ്പനിയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം നമ്മുടെ മുൻപിൽ എത്താൻ പോകുന്നത്.

ലോകത്തിലെ എല്ലാ മനുഷ്യർക്കും സ്വതന്ത്രവും സമ്പൂർണ്ണവുമായ വിജ്ഞാനം ലഭ്യമാക്കുക എന്നതാണ് വിക്കിപീഡിയയുടെ ലക്ഷ്യമെങ്കിൽ, എല്ലാം പണം കൊടുത്തു വാങ്ങേണ്ടി വരുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുന്ന ഒരു സാമൂഹിക സംവിധാനമാണ് ഗ്രോക്കി പീഡിയ മുന്നോട്ടുവയ്ക്കുന്നത്.

ചുരുക്കത്തിൽ, അറിവ് പങ്കുവെക്കുന്നതിൽ താത്പര്യമുള്ളവരുടെ ഒരു വലിയ കൂട്ടായ്മയുടെ ഫലമായി രൂപം കൊണ്ട, ലോകോത്തര നിലവാരത്തിലുള്ള ഒരു ഓൺലൈൻ സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയക്ക് ആധുനികതയുടെ പുതിയ വകഭേദമായ നിർമിതി ബുദ്ധിയിൽ അധിഷ്ഠിതമായിട്ടുള്ള പുതിയ ഒരു സംവിധാനം വലിയ ഭീഷണിയായി വന്നിരിക്കുകയാണ്.

മനുഷ്യർക്കും മനുഷ്യരുടെ സകല കഴിവുകൾക്കും അപ്പുറം നിർമ്മിത ബുദ്ധി വലിയ ഭീഷണിയാകുന്ന ഘട്ടത്തിൽ നിർമ്മിതി ബുദ്ധിയിലധിഷ്ഠിതമായ പുതിയ വിജ്ഞാനകോശം ഏത് രീതിയിലാണ് സമൂഹത്തെ ബാധിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ചരിത്രം, ശാസ്ത്രം, സംസ്കാരം, സാങ്കേതികവിദ്യ തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും വിക്കിപീഡിയയിൽ ഉണ്ടെങ്കിലും വരാൻ പോകുന്ന ഗ്രോക്കി പീഡിയയിൽ ഇതിന് പകരമായി എന്തൊക്കെ കാര്യങ്ങളാണ് വരാൻ വേണ്ടിപ്പോകുന്നത് എന്ന് നമുക്ക് ഇപ്പോൾ പറയാൻ സാധിക്കാത്ത അവസ്ഥയിലാണ്. ലോകത്തിലെ ഏറ്റവും വലിയ റഫറൻസ് ലൈബ്രറികളിൽ ഒന്നായ വിക്കിപീഡിയക്ക്, നിർമ്മിതയെ ബുദ്ധിയുടെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാൻ സാധിക്കുമോ എന്ന് കണ്ടു തന്നെ അറിയേണ്ടതാണ്.

അറിവിൻ്റെ കുത്തകവത്കരണത്തെ ചെറുക്കാനും, ജനകീയമായ പങ്കുവെപ്പിൻ്റെ സംസ്കാരം വളർത്താനും വിക്കിപീഡിയ ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് പ്രവചിക്കുവാൻ സാധിക്കുകയില്ല.വിവരങ്ങളുടെ ലഭ്യതയിൽ വിക്കിപീഡിയയെ മറികടന്നാൽ ഗ്രോക്കി ക്കിപീഡിയ ഒരു തരംഗമാവും എന്നുള്ള കാര്യം ഉറപ്പാണ്.

ലോകത്ത് നടക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മിനിറ്റുകൾക്കുള്ളിൽ വിക്കിപീഡിയയിൽ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെങ്കിലും അതിലും വേഗതയിലുള്ള അപ്ഡേഷനാണ് പുതിയ സംവിധാനത്തിലൂടെ കടന്നു വരാൻ വേണ്ടി പോകുന്നത്. ഒരു വിഷയത്തെക്കുറിച്ച് പ്രാഥമികമായി മനസ്സിലാക്കാനും കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള അവലംബങ്ങൾ നൽകാനും വിക്കിപീഡിയക്ക് കഴിയുന്നുണ്ടെങ്കിലും, ഈ നേട്ടങ്ങൾ നിലനിർത്തുന്നതിന്, സന്തുലിതമായ കാഴ്ച്ചപ്പാട്, അവലംബയോഗ്യത എന്നീ അടിസ്ഥാന തത്വങ്ങൾ മാത്രം പാലിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിയുമോ എന്നത് പുതിയ ഗ്രോക്കി പീഡിയയിൽ ഇലോൺ മസ്ക് സന്നിവേശിപ്പിച്ച കച്ചവട താൽപര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.

മസ്കിന്റെ കഴിഞ്ഞകാല സംരംഭങ്ങളിൽ നിന്നും കച്ചവട താൽപര്യങ്ങളും, ലാഭം ഉണ്ടാക്കുക എന്നതും മാത്രമാണ് ഇലോൺ മസ്കിന്റെ ലക്ഷ്യം, അവിടെ സാമൂഹിക ഉത്തരവാദിത്തം, അറിവിന്റെ സൗജന്യമായ പങ്കുവെക്കൽ എന്നിവക്ക് യാതൊരു സ്ഥാനവും ഉണ്ടാകില്ല എന്നത് ഉറപ്പായ കാര്യമാണ്.

എലോൺ മസ്ക് വികസിപ്പിച്ച ഗ്രോക്കി പീഡിയയിൽ എഡിറ്റോറിയൽ നിയന്ത്രണം,പരിശോധന എന്നിവ നടത്തുന്നത് നിർമ്മിതി ബുദ്ധിയിൽ അധിഷ്ഠിതമായ സാങ്കേതിക വിദ്യകളായിരിക്കും. ഉപയോക്താക്കൾക്ക് നേരിട്ട് ലേഖനങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയില്ല, തിരുത്തലുകൾക്കായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ ഇത് എ ഐ അംഗീകരിച്ചാൽ മാത്രമേ തിരുത്തലുകൾ നടത്താൻ സാധ്യമാവുകയുള്ളൂ. സർഗാത്മകതക്കപ്പുറം സാങ്കേതികവിദ്യക്ക് മാത്രം പ്രാധാന്യം നൽകുന്ന ഒരു സംവിധാനമായിരിക്കും ഗ്രോക്കി പീഡിയ.

വിക്കിപീഡിയ ഒരു ലാഭരഹിത സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷൻ ആണ് നടത്തുന്നത്. വായനയെ കേന്ദ്രീകരിച്ചുള്ള, ഘടനാപരമായ ലേഖനങ്ങളാണ് വിക്കിപീഡിയയിൽ നൽകുന്നത്. ഇത് ചരിത്രപരമായ കാര്യങ്ങൾക്കും, വിശ്വസനീയമായ തെളിവുകളുള്ള വിവരങ്ങൾക്കും കൂടുതൽ ആശ്രയിക്കാവുന്നതാണ് എങ്കിൽ ഗ്രോ‌ക്കി പീഡിയയിൽ അത് ഒരു സംഭാഷണ-കേന്ദ്രീകൃതമായ രീതിയിലാണ് പ്രവർത്തിക്കുക. ഉപയോക്താവിൻ്റെ ചോദ്യങ്ങൾക്ക് AI മറുപടി നൽകുന്നു. വേഗത്തിലുള്ള സംഗ്രഹങ്ങൾക്കും ഏറ്റവും പുതിയ വിവരങ്ങൾക്കും ഇത് സഹായകമായേക്കാം.

ചുരുക്കത്തിൽ, വിക്കിപീഡിയ മനുഷ്യൻ്റെ കൂട്ടായ പരിശ്രമത്തിലൂടെ രൂപപ്പെടുന്ന അറിവിനെ പ്രതിനിധീകരിക്കുമ്പോൾ, ഗ്രോ‌ക്കി പീഡിയ AI-യുടെ യാന്ത്രികമായ ഉത്പാദനത്തിലൂടെയുള്ള വിവരങ്ങളാണ് പങ്കുവെക്കുക. നാല് പ്രധാന സ്വാതന്ത്ര്യങ്ങൾ ഉറപ്പുവരുത്തുന്ന സോഫ്റ്റ്‌വെയറുകളാണ് വിക്കിപീഡിയയിൽ ഉപയോഗിച്ചിട്ടുള്ളത്.

ഏത് ആവശ്യത്തിനും ഇഷ്ടപ്രകാരം സോഫ്റ്റ്‌വെയർ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം,പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിശകലനം ചെയ്ത് ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താനുമുള്ള സ്വാതന്ത്ര്യം, പ്രോഗ്രാമിൻ്റെ പകർപ്പുകൾ പുനർവിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം, പ്രോഗ്രാമിനെ നവീകരിക്കാനും മെച്ചപ്പെടുത്തിയവ മറ്റുള്ളവർക്കായി പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്തുന്ന വിക്കിപീഡിയക്ക് ഭീഷണിയായി വരുന്ന ഗ്രോക്കി പീഡിയയിൽ അറിവിന്റെ കുത്തകവൽക്കരണവും പണമുള്ളവർക്ക് അറിവ് ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യമാണ് സംജാതമാവുക.

വിക്കിപീഡിയയെപ്പോലെ സ്വതന്ത്രമായി ലഭ്യമായതും, ഉപയോഗിക്കാനും പഠിക്കാനും പങ്കുവെക്കാനും മെച്ചപ്പെടുത്താനും സ്വാതന്ത്ര്യമുള്ളതുമായ ധാരാളം സോഫ്റ്റ്‌വെയറുകൾ ലോകത്ത് പ്രവർത്തിക്കുന്നുണ്ട് അതിനൊക്കെ വലിയ ഭീഷണിയായി ഇലോൺ മസ്കിന്റെ ഗ്രോക്കി പീഡിയ മാറാൻ വേണ്ടി പോകുകയാണ്.

എല്ലാം പണം നിയന്ത്രിക്കുന്ന കാലത്ത് നിർമ്മിത ബുദ്ധിയുടെ അധിഷ്ഠിതമായ വിവര ലഭ്യത പണവുമായി മാത്രം ബന്ധിപ്പിക്കപ്പെടും എന്ന് ആശങ്ക ലോകത്തെമ്പാടുമുള്ള സാമൂഹ്യ പ്രവർത്തകർ പങ്കുവെക്കുന്നു. പുതിയ ജെൻസി തലമുറ ഇതിന് പിന്നാലെ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ചലിക്കുകയാണെങ്കിൽ ലോകത്ത് ഇത് വലിയ മാറ്റമായിരിക്കും ഉണ്ടാക്കാൻ വേണ്ടി പോകുന്നത്.

വിജ്ഞാനം, പക്ഷവാദം ഇല്ലാതെ ലഭ്യമാക്കുക എന്ന മനുഷ്യന്റെ സ്വതന്ത്രവും സമ്പൂർണ്ണവുമായ ആഗ്രഹങ്ങൾക്ക് കച്ചവട താൽപര്യങ്ങൾ വിലങ്ങു തടിയാകുകയാണ്. മനുഷ്യൻ ജാഗ്രത കാണിക്കേണ്ടതായ സന്ദർഭമാണ് സമാഗതമാകുന്നത്.

A replacement for Wikipedia! Musk's Grokipedia is coming

Next TV

Related Stories
'കോൺഗ്രസ് അധികാരത്തിലെത്തിയാൽ രമേശ് മുഖ്യമന്ത്രിയാകണമെന്ന് രോഗക്കിടക്കയിൽ ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു, ചുണ്ടിനും കപ്പിനുമിടയിൽ പലതും നഷ്ടമായി! കാരണം രഹസ്യം' - രമേശ് ചെന്നിത്തല

Nov 29, 2025 11:21 AM

'കോൺഗ്രസ് അധികാരത്തിലെത്തിയാൽ രമേശ് മുഖ്യമന്ത്രിയാകണമെന്ന് രോഗക്കിടക്കയിൽ ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു, ചുണ്ടിനും കപ്പിനുമിടയിൽ പലതും നഷ്ടമായി! കാരണം രഹസ്യം' - രമേശ് ചെന്നിത്തല

കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങൾ, ഹോർത്തൂസിന്റെ വേദിയിൽ...

Read More >>
തെയ്യക്കാലം ഇങ്ങെത്തി; ഇനി തോറ്റംപാട്ടിൻ്റെയും വാദ്യമേളങ്ങളുടെയും നാളുകൾ

Nov 8, 2025 04:51 PM

തെയ്യക്കാലം ഇങ്ങെത്തി; ഇനി തോറ്റംപാട്ടിൻ്റെയും വാദ്യമേളങ്ങളുടെയും നാളുകൾ

തെയ്യക്കാലം, അനുഷ്ഠാന കല, തോറ്റം പാട്ട്, വടക്കൻ കേരളത്തിലെ തെയ്യം, കണ്ണൂർ തെയ്യം ...

Read More >>
ഹൃദയത്തിലെ ട്യൂമറുകൾ; അർബുദങ്ങളിലെ അപൂർവ വില്ലൻ, അറിയേണ്ടതെല്ലാം...

Sep 29, 2025 02:45 PM

ഹൃദയത്തിലെ ട്യൂമറുകൾ; അർബുദങ്ങളിലെ അപൂർവ വില്ലൻ, അറിയേണ്ടതെല്ലാം...

ഹൃദയത്തിലെ ട്യൂമറുകൾ; അർബുദങ്ങളിലെ അപൂർവ വില്ലൻ -...

Read More >>
Top Stories










News Roundup