തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിലെ ടെലിവിഷൻ ബാർക് തട്ടിപ്പിൽ പരാതി ലഭിച്ചതായി ഡിജിപി. അന്വേഷണത്തിനായി സൈബർ ടീമിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കെടിഎഫ് പ്രസിഡൻ്റ് ആർ. ശ്രീകണ്ഠൻ നായരായിരുന്നു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. വിശദമായ അന്വേഷണത്തിനാണ് നിർദ്ദേശം.
നിരവധി തെളിവുകളും പുറത്തുവന്നു. ബാർക്കിൽ തട്ടിപ്പ് നടത്താൻ കേരളത്തിലെ ഒരു ചാനൽ ഉടമ കോടികൾ കോഴ നൽകി എന്നും ആരോപണം.
കേരളത്തിലെ ഒരു ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്നും ബാർക്ക് ജീവനക്കാരനായ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികളെത്തിയെന്നാണ് ട്വന്റി ഫോർ ന്യൂസ് ചാനൽ മേധാവി കൂടിയായ ശ്രീകണ്ഠൻ നായരുടെ പരാതി. ക്രിപ്റ്റോ കറൻസി വഴിയാണ് ചാനൽ ഉടമ പണം കൈമാറ്റം ചെയ്തതത്രെ.
ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ആരോപണവിധേയനായ ചാനൽ ഉടമയും തമ്മിൽ നടന്ന വാട്സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോർ ചാനൽ പുറത്തുവിട്ടു.
kerala Television Bark Fraud

































