തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തു. ആര്യൻകോട് എസ്എച്ച്ഒയാണ് പ്രതി കൈനി കിരണിന് നേരെ വെടിയുതിർത്തത്.
കിരൺ പൊലീസിനെതിരെ കത്തി വീശിയതോടെ എസ്എച്ച്ഒ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഘർഷത്തിനിടെ കൈനി കിരൺ ഓടിരക്ഷപെട്ടു. ഇന്ന് രാവിലെയായിരുന്നു സംഘർഷം.
കാപ്പാ കേസ് പ്രതിയായ കൈനി കിരണിനെ നാടുകടത്തിയിരുന്നു. വീട്ടിലെത്തിയെന്ന വിവരത്തെ തുടർന്നാണ് എസ് എച്ച് ഒയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയത്
Police open fire on accused in Kappa case

































