കോഴിക്കോട്: ( www.truevisionnews.com) ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭാരതനാട്യത്തിലും കേരളനടനത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് അർഹത നേടി ആരവ്. ആൺകുട്ടികളുടെ മോണോ ആക്ടിലും ആരവ് ഗ്രേഡ് നേടിയിട്ടിട്ടുണ്ട്. എലത്തൂർ സി എം സി ബോയ്സ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
ഭരതനാട്യത്തിൽ കലാക്ഷേത്ര അമൽ നാഥ് ആണ് ഗുരു. ഭരതനാട്യത്തിൽ കഴിഞ്ഞ വർഷം ലോകായുക്ത അപ്പീൽ മുഖേന സംസ്ഥാന തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കേരള നടനത്തിൽ ഈ വർഷം ആദ്യമായി വേദിയിൽ എത്തുന്നത്.
ചേളന്നൂർ ശ്രീ കലാലയം കലാമണ്ഡലം സത്യവൃതൻ മാസ്റ്ററാ ണ് ഗുരു. നാലു വയസു മുതൽ ജിഷ സുനിൽ ചെട്ടിക്കുളത്തിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു വരുന്നു. എലത്തൂർ കോരപ്പുഴ സ്വദേശി പറമ്പത്ത് രതീഷ് സൂര്യ ദമ്പതികളുടെ മകനാണ്. സഹോദരൻ ആരോൺ.
Kozhikode District Revenue Arts Festival, Bharatanatyam Competition
































