കൊയിലാണ്ടി: ( www.truevisionnews.com) സബ് ജില്ലയിൽ നിന്ന് അപ്പീലിലൂടെ നാടോടി നൃത്ത മത്സരത്തിൽ പങ്കെടുത്ത അദ്രിനാഥിന് ഒന്നാം സ്ഥാനം. മുണ്ടകയത്ത് ഉരുളെടുത്ത ജീവനുകളുടെ കഥ നാടോടി നൃത്തത്തിൽ പുനാരാവിഷ്ക്കരിച്ചാണ് നേട്ടം കരസ്ഥമാക്കിയത്. ഹൈസ്കൂൾ
വിഭാഗത്തിലാണ് മെഡിക്കൽ കോളേജ് ക്യാമ്പസിലെ പത്താം ക്ലാസുകാരൻ മിന്നും പ്രകടനം കാഴ്ചവെച്ചത്. മകളെ ഉരുൾകൊണ്ടുപോയതറിയാതെ പൊതി ചോറുമായി എത്തിയ പിതാവിന്റെ നെഞ്ചുലയ്ക്കുന്ന വേദന നാടോടി നൃത്തത്തിലൂടെ പകർന്നാടുകയായിരുന്നു.
സിനിമ കൊറിയാഗ്രാഫറായ സാബു ജോർജജാണ് അദ്രിനാഥിന്റെ ഗുരു. സിനിമാറ്റിക് ഡാൻസിൽ കഴിവു തെളിയിച്ച അദ്രിനാഥ് എട്ടാം ക്ലാസ് മുതലാണ് നാടോടി നൃത്തം അഭ്യസിച്ചു കലോത്സവത്തിൽ എത്തുന്നത്.
എട്ടിലും ഒൻപതിലും ജില്ലയിൽ ഒന്നാമതായി. കുറ്റിക്കാട്ടൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രജിലേഷിന്റെയും അധ്യാപികയായ മോനിഷയുടെയും മകനാണ്.
Kalotsavam, Kozhikode District Revenue Kalotsavam, Folk Dance Competition
































