വടകര:( www.truevisionnews.com) മാഹി മദ്യവുമായി ഇതര സംസ്ഥാന യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ ഖൊരക്പൂർ സ്വദേശി ദേവ്ദിൻ (34) ആണ് എക്സൈസ് പിടിയിലായത്.
ഇന്ന് രാവിലെ 8.30ന് മാഹിയിൽ നിന്ന് സ്കൂട്ടറിൽ മദ്യം കടത്തുകയായിരുന്ന പ്രതിയെ വടകര എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ ഷൈലേഷ് പി.എം അടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. .
അറുപത്തിനാല് കുപ്പികളിൽ മുപ്പത്തിനാല് ലിറ്റർ മദ്യവുമായി കോഴിക്കോട് ടൗണിൽ അനധികൃത മദ്യവിൽപ്പന നടത്താനായാണ് ഇയാൾ മദ്യം കൊണ്ടു പോയത്.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാഹി റെയിൽവ്വേ സ്റ്റേഷൻ പരിസരത്ത് നടത്തിയ റെയ്ഡിലാണ് മദ്യം കണ്ടെത്തിയത്. മദ്യം കടത്താൻ ഉപയോഗിച്ച ആക്‌സസ് സകുട്ടറും കസ്റ്റഡിയിൽ എടുത്തു.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ് പി.എം , പ്രിവന്റ്റ്റീവ് ഓഫീസർ വിജയൻ.വി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദിപ്.സി. വി, അശ്വിൻ.ബി, അഖിൽ കെ . എം , മുഹമദ് അജ്മൽ.പി എന്നിവർ പങ്കെടുത്തു. പ്രതിയെ വടകര ജെ എഫ് സി എം കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു
arrested with Mahe liquor in Vadakara

































