'അയ്യപ്പൻറെ പൊന്ന് കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല, പാർട്ടി നടപടിയെടുത്താൽ നാവ് പൊന്തും, ദൈവതുല്യന്റെ പേര് പറയും' - രാഹുൽ മാങ്കൂട്ടത്തിൽ

'അയ്യപ്പൻറെ പൊന്ന് കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല, പാർട്ടി നടപടിയെടുത്താൽ നാവ് പൊന്തും, ദൈവതുല്യന്റെ പേര് പറയും' - രാഹുൽ മാങ്കൂട്ടത്തിൽ
Nov 25, 2025 01:14 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) ശബരിമല സ്വർണകൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ ഒറ്റയ്ക്കല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടി നടപടിയെടുത്താൽ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാൽ പത്മകുമാർ പാർട്ടിയിലെ ദൈവതുല്യന്റെ പേര് പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

'പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങൾ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാർക്ക് നന്നായിട്ട് അറിയാം. പത്മകുമാറിൽ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുൻ മന്ത്രിയുടെയോ പേര് എസ്‌ഐടിക്ക് കിട്ടിയാൽ മാത്രമേ സിപിഎം പത്മകുമാറിന് എതിരെ നടപടി എടുക്കൂ. അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ല'- രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.

രാഹുലിന്റെ പോസ്റ്റിന്റെ പൂർണരൂപം

അയ്യപ്പന്റെ പൊന്നു കട്ട കേസിൽ എസ്ഐടി അറസ്റ്റ് ചെയ്ത പത്തമകുമാറിന് എതിരെ സിപിഐഎം നടപടി എടുത്തോ?എടുത്തില്ല…നടപടി എടുക്കാത്തതിന്റെ കാരണം അയ്യപ്പന്റെ പൊന്നു കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല. പത്മകുമാറിന് എതിരെ നടപടി എടുത്താൽ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാൽ പത്മകുമാർ പാർട്ടിയിലെ ദൈവതുല്യന്റെ പേര് പറയും.

പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങൾ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാർക്ക് നന്നായിട്ട് അറിയാം. പത്മകുമാറിൽ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുൻ മന്ത്രിയുടെയോ പേര് എസ്ഐടി ക്ക് കിട്ടിയാൽ മാത്രമേ സിപിഐഎം പത്മകുമാറിന് എതിരെ നടപടി എടുക്കൂ.

ഇനി പത്തമകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാൻ വിജയൻ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അല്ലയോ സേനാംഗങ്ങളെ, എസ്ഐടി ശ്രീ വിജയന്റെ നിയന്ത്രണത്തിൽ അല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ്, അതിനാൽ എസ്ഐടി ആഗ്രഹിച്ചാലും ശ്രമിച്ചാലും പത്മകുമാറിന്റെ അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ല. അല്ലെങ്കിൽ കടകംപള്ളിയേം വാസവനെയും സഹായിക്കുന്ന എസ്ഐടി പത്തമകുമാറിനെയും സഹായിക്കുമായിരുന്നു.

അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ല… സ്വാമി ശരണം

Padmakumar was not the only one who stole Ayyappa's gold if the party takes action people will speak out and say the name of the godlike one Rahul in Mamkootathil

Next TV

Related Stories
ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ; വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ സ്ഥാനത്തു നിന്നു മാറ്റി

Nov 25, 2025 02:24 PM

ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ; വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ സ്ഥാനത്തു നിന്നു മാറ്റി

വോട്ടർമാരോട് അപമര്യാദയായി പെരുമാറി, നഗ്നത പ്രദർശനം, മുണ്ടുപൊക്കി ബി എൽ ഒ...

Read More >>
പത്തനംതിട്ട കോന്നിയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു; ഒരാൾ കസ്റ്റഡിയിൽ

Nov 25, 2025 02:21 PM

പത്തനംതിട്ട കോന്നിയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു; ഒരാൾ കസ്റ്റഡിയിൽ

പത്തനംതിട്ട കോന്നിയിൽ, ജമാഅത്ത് സെക്രട്ടറിക്ക്...

Read More >>
 സംവദി വാർത്ത....: ആരാധ്യയും ലിഗ്മയയും സംസ്കൃതത്തിലെ താരങ്ങൾ

Nov 25, 2025 01:57 PM

സംവദി വാർത്ത....: ആരാധ്യയും ലിഗ്മയയും സംസ്കൃതത്തിലെ താരങ്ങൾ

സംസ്കൃതം , സംവദി വാർത്ത, 64-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം...

Read More >>
'രാഹുൽ സൈക്കോപാത്ത്, പടിയടച്ച് പിണ്ഡം വെയ്ക്കണം, പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും...? ' -സജന ബി സാജൻ

Nov 25, 2025 01:54 PM

'രാഹുൽ സൈക്കോപാത്ത്, പടിയടച്ച് പിണ്ഡം വെയ്ക്കണം, പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും...? ' -സജന ബി സാജൻ

ലൈംഗികാരോപണം , രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി...

Read More >>
നെല്ലിക്കാ മധുരം; കലോത്സവ നഗരിയിൽ രാധാകൃഷ്ണേട്ടന് ആദ്യം കയ്പ് പിന്നെയും ....

Nov 25, 2025 01:23 PM

നെല്ലിക്കാ മധുരം; കലോത്സവ നഗരിയിൽ രാധാകൃഷ്ണേട്ടന് ആദ്യം കയ്പ് പിന്നെയും ....

കോഴിക്കോട് റവന്യു കലോത്സവം , കലോത്സവ നഗരിയിലെ കച്ചവടം , നെല്ലിക്കാ...

Read More >>
Top Stories

News Roundup