തിരുവനന്തപുരം: (https://truevisionnews.com/) രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുലിനെതിരെ കോൺഗ്രസ് ഒരു നടപടി എടുത്തതാണ്.
ഒരു വിഷയത്തില്‍ ഒരു വ്യക്തിക്കെതിരെ രണ്ടുതവണ എങ്ങനെ നടപടിയെടുക്കും. രാഹുൽ പ്രചാരണത്തിന് ഇറങ്ങിയത് സംഘടനാപരമായ വിഷയമാണ്. ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷനോട് ചോദിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. സ്വർണക്കൊളളയിൽ സിപിഎം എന്ത് നടപടി സ്വീകരിച്ചുവെന്നും സതീശൻ ചോദിച്ചു.
'രണ്ട് സിപിഎം നേതാക്കൾ സ്വർണം മോഷ്ടിച്ചതിന് ജയിലിലാണ്.സിപിഎം എന്ത് നടപടി സ്വീകരിച്ചു ?. എം.വി ഗോവിന്ദൻ ഇതിനെക്കുറിച്ച് മിണ്ടുന്നില്ല.പിണറായി വിജയൻ്റെ അടുത്ത ആളുകളാണ് പിടിയിലായത്. നടപടി എടുത്താൽ പാർട്ടിക്ക് നേരെ അവർ മൊഴി നൽകും എന്ന ഭയമുണ്ടാകും..'സതീശന്‍ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും സതീശൻ പറഞ്ഞു. ഗൗരവകരമായ രീതിയിലുള്ള മാറ്റം സംസ്ഥാനത്തുടനീളം ഉണ്ടാകും. ചെറുപ്പക്കാർക്ക് നല്ല രീതിയിൽ സീറ്റ് നൽകണമെന്നാണ് തീരുമാനം.
ഈ നിർദേശം പാലിക്കപ്പെട്ടുവെന്നും വി. ഡി സതീശൻ പറഞ്ഞു. സർക്കാരിന് എതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. വെൽഫയർ പാർട്ടി മുന്നണിയുടെ ഭാഗമല്ലെന്നും സതീശൻ പറഞ്ഞു. ചില സ്ഥലങ്ങളിൽ അവർ പിന്തുണ നൽകിയിട്ടുണ്ട്. ആ പിന്തുണ സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.
VDSatheesan on rahul mamkoottathil issue


































