( www.truevisionnews.com) പാദരക്ഷകൾ ഇന്ന് സൗന്ദര്യത്തിന്റെ മാത്രം ഭാഗമല്ല, മറിച്ച് ഒരാളുടെ ആത്മവിശ്വാസത്തെയും ഊർജ്ജത്തെയും സ്വാധീനിക്കുന്ന പ്രധാന ഘടകം കൂടിയാണ്. ഔട്ട്ഫിറ്റിന് അനുയോജ്യമായതും സുഖകരവുമായ പാദരക്ഷകൾ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മികച്ച ഗുണനിലവാരവുമായി 'സിംബൽ പ്രീമിയം' വിമൻസ് ഫുട്വെയറുകൾ വിപണിയിൽ.
ഓർത്തോ ലൈറ്റ് ഇൻസോളുകളോടു കൂടിയ ഈ പുതിയ ശേഖരം, സുഖകരമായ പാദസംരക്ഷണത്തിനൊപ്പം ഏറ്റവും പുതിയ ട്രെൻഡുകളും ഉറപ്പാക്കുന്നു.
സിംബൽ പ്രീമിയത്തിന്റെ പ്രത്യേകതകൾ, പാദരക്ഷകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മൃദുത്വം, ഇൻസോൾ, മെറ്റീരിയൽ എന്നിവയെല്ലാം കണക്കിലെടുത്താണ് സിംബൽ പ്രീമിയം ഈ ശ്രേണി ഒരുക്കിയിരിക്കുന്നത്:
- ഓർത്തോ ലൈറ്റ് ഇൻസോളുകൾ: പാദങ്ങളുടെ ചലനത്തിനനുസരിച്ച് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഓരോ ചുവടും സുഖകരമാക്കുന്നു.
- ലൈറ്റ് വെയിറ്റ് സോളുകൾ: ഭാരം കുറഞ്ഞ സോളുകൾ കൂടുതൽ സൗകര്യപ്രദമായ ഉപയോഗം ഉറപ്പാക്കുന്നു.
- ഉയർന്ന ഗുണനിലവാരം: ഉയർന്ന ഗുണനിലവാരമുള്ള പോളിയൂറത്തൈനിൽ നിർമിച്ചിരിക്കുന്നതിനാൽ ദീർഘകാലം ഈടുനിൽക്കും.
- സുരക്ഷ: സുരക്ഷിതമായ നടപ്പിനായി സ്ലിപ്പ് റെസിസ്റ്റന്റ് ഔട്ട് സോളാണ് ഈ ഫുട്വെയറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- ഡിസൈൻ: ചർമത്തിന് ഇറുക്കം അനുഭവപ്പെടാത്ത മെറ്റീരിയലുകൾക്കൊപ്പം സ്റ്റൈലിഷ് പാറ്റേണുകളും സിംബൽ പ്രീമിയം വിമൻസ് ഫുട്വെയറുകളിൽ ലഭ്യമാണ്.
സാൻഡലുകൾ മുതൽ ഹൈ ഹീൽസ് വരെ
ഡെയ്ലി വെയർ ഫ്ലാറ്റുകൾ, സാൻഡലുകൾ, ഹൈ ഹീൽസുകൾ എന്നിങ്ങനെ വിവിധതരം ഫുട്വെയറുകളാണ് സിംബൽ പ്രീമിയം പുറത്തിറക്കിയിരിക്കുന്നത്. ഇവ ഓരോന്നും സോളുകളുടെ ഗ്രിപ്പ്, തുന്നലുകളുടെ ദൃഢത തുടങ്ങിയ ഏറ്റവും ചെറിയ വിശദാംശങ്ങൾ വരെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് വിപണിയിൽ എത്തുന്നത്.
ഡെസ്ക് ടു ഡിന്നർ ഫ്ലാറ്റ് ബാലറീനകൾ, ഓപ്പൺ ടോ സാൻഡലുകൾ, ബ്ലോക് ഹീൽ ഷൂസുകൾ, സ്ലിങ് ബാക്ക് ഹാഫ് ഷൂസുകൾ തുടങ്ങിയവയുടെ ആകർഷകമായ ശേഖരം ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
നിലവിൽ, സിംബൽ പ്രീമിയം വിമൻസ് ഫുട്വെയറുകൾ 53 ശതമാനം വരെ വിലക്കുറവിൽ ആമസോണിൽ നിന്നും വാങ്ങാൻ അവസരമുണ്ട്.
Symbol footwear, fashion style

































