( www.truevisionnews.com) നമുക്കെല്ലാവർക്കും കുട്ടിക്കാലം മുതൽക്കേ മനസ്സിലൊളിപ്പിച്ച പല ആഗ്രഹങ്ങളും ഉണ്ടാകുമല്ലേ? ഇപ്പോഴിതാ കുട്ടിക്കാലത്തെ ആഗ്രഹം നിറവേറ്റി ചിത്രശലഭത്തെപ്പോലെ വസ്ത്രം ധരിച്ച് തന്റെ 25ാം പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ഇഷാനി കൃഷ്‌ണ.
'Childhood dream to look like a butterfly' എന്ന ക്യാപ്ഷൻ നൽകി താരം പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഒട്ടനവധി ആരാധക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ഗ്ലാമറസ് ബട്ടർഫ്‌ളൈ ലൂക്കിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
പർപ്പിൾ നിറത്തിൽ തിളക്കമുള്ള വെള്ള സ്ട്രാപ്പ് വരുന്ന സ്കേർട്ടും ടോപ്പും ആണ് താരം ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന്റെ പ്രധാന ആകർഷണം ടോപ്പിന്റെ മുൻഭാഗമാണ്. ഒരു വലിയ ചിത്രശലഭത്തിന്റെ ചിറകുകൾ പോലെയാണ് ടോപ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആ ഭാഗം മുഴുവനായി വസ്ത്രത്തോടിണങ്ങിയ മനോഹരമായ ഗ്ലിറ്ററുകളും സീക്വൻസുകളും നൽകിയിട്ടുണ്ട്. അതുകൊണ്ട് താരത്തിന്റെ ഓരോ ചലനത്തിലും പ്രകാശം പ്രതിഫലിക്കുന്നതിൽ ഒരു പ്രത്യേക ഭംഗി നൽകുന്നു.
വേഷത്തിന്റെ ഭംഗിക്ക് യോജിക്കുന്ന വിധത്തിലുള്ള പശ്ചാത്തലവും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. പർപ്പിൾ, വെള്ള എന്നീ നിറങ്ങളിൽ ബലൂണുകൾ കൊണ്ടാണ് പ്രധാനമായും അലങ്കരിച്ചിരിക്കുന്നത്. ഒരു മിനിമൽ മേക്കപ്പ് ലൂക്കാണ് വീഡിയോയിൽ ഇഷാനിയുടേത്, പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഷേഡും ആഭരങ്ങൾ മിതമായ രീതിയിൽ ഉപയോഗിച്ചും വസ്ത്രത്തെ പ്രധാന ആകർഷണം ആക്കിമാറ്റാൻ സ്റ്റൈലിസ്റ്റിന് സാധിച്ചു.
ആകർഷകമായ ഈ വസ്ത്രം താരത്തിന്റെ ആഗ്രഹത്തിനൊത്ത് സ്റ്റിച്ച് ചെയ്തിരിക്കുന്നത് സിൽക്‌സ് ബൈ ശാന്തിനി എന്ന ഇൻസ്റ്റാഗ്രാം പേജും മനോഹരമായ ദൃശ്യങ്ങൾ പകർത്തിയത് മാത്യൂസ് ഫോട്ടോഗ്രാഫി എന്ന പേജും ആണ്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ എന്നതിലുപരി പ്രശസ്ത ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകൾ കൂടെയാണ് ഇഷാനി.
ishaanikrishna butterflylook Birthdaylook 25thbirthday photoshoot Fashionphotoshoot Trendingoutfit Celebritystyle































.jpeg)
.jpeg)
.jpeg)