'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
Nov 6, 2025 03:48 PM | By Anusree vc

(moviemax.in) കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തും നിരവധി ഇന്റർനാഷണൽ അവാർഡുകൾ വാരിക്കൂട്ടിയതാണ് ഇരുനിറം. വിയറ്റ്നാം, കൊറിയൻ തുടങ്ങിയ വിദേശരാജ്യങ്ങളിലും അതുപോലെതന്നെ ചിത്രത്തിലെ അഭിനയത്തിന് തന്മയാസോൾ മികച്ച ബാലതാരവുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജെസ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ്, സത്യജിത്ത് റായി ഫിലിം സൊസൈറ്റി അവാർഡ്, പുലരി ടിവി ഇന്റർനാഷണൽ ഫിലിം അവാർഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ വർഷത്തെ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജിൻ്റോ തോമസിനെ ലഭിക്കുകയുണ്ടായി.

നിറത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്നു പറയുകയാണ് ജിന്റോ തോമസ് സംവിധാനം ചെയ്ത 'ഇരുനിറം'.സംസ്ഥാന പുരസ്കാരം നേടിയ 'കാടകല'ത്തിന്റെ തിരക്കഥാകൃത്ത് ജിൻ്റോ തോമസ് സംവിധാനം ചെയ്ത രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തിൽ. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന കറുപ്പും വെളുപ്പുമെന്ന വേർതിരിവ് അമ്പിളി എന്ന ഏഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്.

മാളോല പ്രൊഡക്ഷൻസിന് വേണ്ടി സിജി മാളോലയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. തന്മയ സോളിനൊപ്പം ജിയോ ബേബി, നിഷ സാരംഗ്, ദിനീഷ് ആലപ്പി, പ്രദീപ്, ബാലൻ, പോൾ, കബനി, അജിത തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

Two-color, second look poster

Next TV

Related Stories
'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

Nov 5, 2025 04:10 PM

'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

റാപ്പർ വേടന്‍, സജിചെറിയാന് മറുപടി , സംസ്ഥാന ചലച്ചിത്ര അവാർഡ്...

Read More >>
'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

Nov 4, 2025 02:16 PM

'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

സംസ്ഥാനചലച്ചിത്ര പുരസ്‌കാരം, അവാർഡ് വിവാദം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , സംവിധായകൻ വിനയൻ...

Read More >>
'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

Nov 4, 2025 01:29 PM

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം...

Read More >>
Top Stories

News Roundup

https://moviemax.in/-