(moviemax.in) പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറേ ബോക്സ് ഓഫീസിൽ വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ പ്രകടനത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രണവിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോകൾ റിലീസ് ദിവസത്തിന്റെ തലേന്ന് അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. ഈ ഷോ കഴിഞ്ഞു പ്രണവ് കാറിൽ കയറുന്നതിന്റെ വീഡിയോ ആണ് ചർച്ചയാകുന്നത്. നടന്ന് വന്ന് ഡോറിൽ കൈ വെച്ച് കാറിനകത്തേക്ക് ചാടികയറുന്ന പ്രണവിനെ വീഡിയോയിൽ കാണാനാകും. 'എന്തൊരു ഫ്ലെക്സിബിലിറ്റി', 'ഒരു ആക്ഷൻ സിനിമയും കൂടി വരണം', എന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ.
https://x.com/iamrslal007/status/1985753660752847240
ഒരു പഴയ ചിത്രത്തിൽ മോഹൻലാൽ ജീപ്പിൽ നിന്ന് ചാടിയിറങ്ങുന്ന വീഡിയോയും ഇതിനൊപ്പം ആരാധകർ പങ്കുവെക്കുന്നുണ്ട്. 'അച്ഛനെ പോലെ മകനും' എന്നാണ് ഇതിന് താഴെ പലരും കുറിക്കുന്നത്.
അതേസമയം, ഡീയസ് ഈറേ 50 കോടി ക്ലബിൽ എത്തിയെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം 94.81K ടിക്കറ്റുകളാണ് ചിത്രം നാലാം ദിവസം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത്. ഒപ്പമിറങ്ങിയ ബാഹുബലി ദി എപിക്, രവി തേജ ചിത്രമാണ് മാസ് ജാതര എന്നിവയെക്കാൾ ഉയർന്ന കണക്കുകളാണ് ഇത്.
അതേസമയം, നാല് ദിവസം കൊണ്ട് 44 കോടിയാണ് ഡീയസ് ഈറേയുടെ നേട്ടംആദ്യ ദിനം 2.38 ലക്ഷം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റത്. ഇതോടെ മഞ്ഞുമ്മല്‍ ബോയ്സ്, മാർക്കോ, ലോക, ഹൃദയപൂര്‍വ്വം, സിനിമകളുടെ ഫസ്റ്റ് ഡേ ടിക്കറ്റ് വിൽപ്പനയെ മറികടന്നിരിക്കുകയാണ് 'ഡീയസ് ഈറേ'.
പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
Pranav Mohanlal, Style, Mohanlal


































