Nov 7, 2025 07:36 AM

(https://moviemax.in/) മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രം  അമരം 4 K ദൃശ്യമികവിൽ ഇന്ന് വീണ്ടും ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തുകയാണ്. ഭരതൻ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ‘അമരം വെറുമൊരു സിനിമയായിരുന്നില്ല, തീരദേശ ജനതയുടെ പരുപരുത്ത ജീവിത യാഥാർത്ഥ്യങ്ങളെ വരച്ചു കാട്ടിയ ചിത്രമായിരുന്നു.

34 വർഷം മുൻപാണ് ചിത്രം റിലിസ് ചെയ്തത്. അമരം തീയേറ്ററിൽ കാണാത്ത പുതു തലമുറയ്ക്ക് പുത്തൻ അനുഭവമാവും റീ റിലിസ്. എല്ല തീയറ്ററുകളിലും വിപുലമായ ആഘോഷം പരിപാടികളാണ് മമ്മൂട്ടി ഫാൻസ്‌ ഒരുകിയിരിക്കുന്നത്.

വനിതാ – വിനീത തീയേറ്ററിലാണ് രാവിലെ ഒൻപത് മണിയോടെ ആദ്യ ഷോ ആരംഭിക്കുക. മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു ‘അമരം’. മമ്മൂട്ടിയും മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രം ഭരതന്‍ ഒരുക്കിയതാണ്.

വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യമായിരുന്നു അമരം. കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു കാലാതിവർത്തിയായ ഈ ഭരതൻ ചിത്രത്തിലൂടെ .

ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിൻ്റെ നിർമ്മാതാവ്. ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് കണ്ടറിയാനാകും “അമരം“ എന്ന ചിത്രത്തിലെ ദൃശ്യങ്ങളിലുടനീളം.

amaram, screened, theaters,today, 4kvisuals

Next TV

Top Stories










News Roundup






https://moviemax.in/-