ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനില്‍ ബിജെപി സ്ഥാനാര്‍ത്ഥി

ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനില്‍ ബിജെപി സ്ഥാനാര്‍ത്ഥി
Nov 17, 2025 08:04 PM | By Susmitha Surendran

തിരുവനന്തപുരം: ( www.truevisionnews.com)  ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി. ബിജെപി തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റാണ് ശാലിനിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

നെടുമങ്ങാട് നഗരസഭ പതിനാറാം വാര്‍ഡില്‍ മത്സരിക്കും . ഇന്നലെയായിരുന്നു ബിജെപി മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറിയും നെടുമങ്ങാട് സ്വദേശിനിയുമായ ശാലിനി ആത്മഹത്യക്ക് ശ്രമിച്ചത്. സീറ്റ് നിഷേധിച്ചതില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം.

ശാലിനിയെ മുന്‍സിപ്പാലിറ്റി 16ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കുകയും അനൗദ്യോഗിക പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. ശേഷം നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിത്വം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ യുവതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആര്‍എസ്എസ് നേതാക്കള്‍ അപവാദ പ്രചാരണം നടത്തിയതായി ശാലിനി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ ആര്‍എസ്എസ് നേതാക്കള്‍ അപവാദ പ്രചരണം നടത്തി. കുടുംബത്തെയും അധിക്ഷേപിച്ചു. പുറത്ത് ഇറങ്ങി നടക്കാന്‍ കഴിയാത്തവിധം പ്രചാരണങ്ങള്‍ നടത്തി. 



BJP candidate ShaliniSanil, who attempted suicide

Next TV

Related Stories
സിപിഐയിൽ നിന്ന് രാജിവെച്ച ബീനാ മുരളിയെ പാർട്ടി പുറത്താക്കി

Nov 17, 2025 09:35 PM

സിപിഐയിൽ നിന്ന് രാജിവെച്ച ബീനാ മുരളിയെ പാർട്ടി പുറത്താക്കി

ബീനാ മുരളിയെ സിപിഐയിൽ നിന്ന് പാർട്ടി...

Read More >>
Top Stories










News Roundup






https://moviemax.in/-