( moviemax.in) മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുടെ പുതിയ ലുക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മഞ്ജു, ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു, ഇപ്പോൾ മലയാളത്തിന് പുറമെ തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അജിത്ത്, വിജയ് സേതുപതി, ധനുഷ്, രജനികാന്ത് തുടങ്ങിയ തമിഴിലെ സൂപ്പർ താരങ്ങൾക്കൊപ്പവും മഞ്ജു അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ആരോ എന്ന ഷോർട് ഫിലിമിലെ ലുക്കാണിത്. ഏതാനും മിനിറ്റുകൾ മാത്രമാണ് മഞ്ജു വാര്യർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തു.
ലൈറ്റ് കളർ സാരിയും മിനിമലായുള്ള ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും ഇട്ട് നിറചിരിയോടെ വരുന്ന മഞ്ജുവിനെ ആരോയിൽ കാണാനാകും. '47-ാം വയസ്സിലും എന്നാ ഗ്ലാമറാ' എന്ന് കുറിച്ചു കൊണ്ടാണ് പലരും കഥാപാത്രത്തിന്റെ ഫോട്ടോകൾ പങ്കുവയ്ക്കുന്നത്.
'മഞ്ജുവിനെ ഇത്ര സുന്ദരി ആയി മറ്റു സിനിമകളിൽ പോലും കണ്ടിട്ടില്ല, എന്ത് ഭംഗിയാണ് മഞ്ജുവിൻ്റെ അഭിനയം, ചുവന്ന വട്ടപ്പൊട്ടും ചിരിയും എന്റമ്മോ, മഞ്ജു ചേച്ചി.. എന്തൊരു രസം ആണ് കാണാൻ, കണ്ണെഴുതി പൊട്ടുംതൊട്ടിൽ ഉള്ള ഭദ്രയെ അല്ലേ ഞാൻ ഇപ്പോ കണ്ടത്', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. മഞ്ജു വാര്യരും ശ്യാമ പ്രസാദും പ്രധാന വേഷത്തിൽ എത്തിയ ആരോ സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും.
Ranjith, the film Aro, Manju Warrier's minimal look receives a lot of applause






























.jpeg)


