ഉത്രയുടെ മരണം 'രാജകുമാരി' യിലൂടെ ; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി മഞ്ജു വാര്യർ

ഉത്രയുടെ മരണം 'രാജകുമാരി' യിലൂടെ ; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി മഞ്ജു വാര്യർ
Nov 17, 2025 11:15 AM | By Athira V

( moviemax.in) ശക്തമായ സ്ത്രീപക്ഷ സിനിമയായ രാജകുമാരിയുടെ ടൈറ്റിൽ പോസ്റ്റർ നടി മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിന്റെ. ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ നിർമ്മിക്കുന്നു. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അഷ്‍നാ റഷീദ്.

ഒരു പെൺകുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നു വരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെ ജാനകി . ഇങ്ങനെയൊരു സ്ത്രീ പക്ഷ സിനിമയിലേക്ക് അണിയാ പ്രവർത്തകരെ എത്തിച്ചത് കേരളീയ സമൂഹത്തെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കൊണ്ടാണന്ന് സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ പറഞ്ഞു.

കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്ത് ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു. ഒരു വയസ്സു മാത്രം പ്രായമുള്ള ഒരു മകന്റ അമ്മ കൂടിയായിരുന്നു ഈ വീട്ടമ്മ. പൊന്നും പണവും ആവശ്യം പോലെ നൽകിയാണ് ഉത്രയുടെ രക്ഷകർത്താക്കൾ ഉത്രയെ വിവാഹം കഴിച്ചു കൊടുത്തത്.

പിന്നിടുള്ള അമ്പേഷണത്തിൽ ഈ മരണം ഭർത്താവിൻ്റെ ആസൂത്രിതമായ ഒരു കൊലപാതകമെന്നു തെളിയുകയും ഭർത്താവിനെ ശിക്ഷിക്കുകയും ചെയ്‍തു. കുടുംബ സദസ്സുകളുടെ ഇടയിൽ വലിയ വേദനയുളവാക്കിയ സംഭവമായി മാറി ഇത്.

ഈ സംഭവമാണ് രാജകുമാരി എന്ന സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. ജോസഫ് എന്ന സിനിമയിലൂടെ മികച്ച നടിയായി തെളിയിച്ച ആത്മീയയാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്.

തികച്ചും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.


Manju Warrier releases title poster of 'Rajakumari'

Next TV

Related Stories
അനുമോളും ദുൽഖറും ഉണ്ണിയും ....! വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം 'റിവോൾവർ റിങ്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Nov 17, 2025 10:36 AM

അനുമോളും ദുൽഖറും ഉണ്ണിയും ....! വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം 'റിവോൾവർ റിങ്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

'റിവോൾവർ റിങ്കോ' , വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം, ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Read More >>
Top Stories










https://moviemax.in/-