(moviemax.in) പുതിയ തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷന് എത്തിയ യുവനടി ഗൗരി കിഷനാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. പ്രസ്മീറ്റിനിടെ ബോഡി ഷെയ്മിങിന് സമാനമായ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന് ചുട്ടമറുപടി നൽകിയ ഗൗരിയുടെ വീഡിയോയാണ് വൈറലാകുന്നത്. നായകനോട് ഗൗരിയുടെ ശരീര ഭാരം എത്രയാണെന്നാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
സിനിമയുമായോ കഥാപാത്രവുമായോ ഒരു തരത്തിലുള്ള ബന്ധവും ആ ചോദ്യത്തിന് ഇല്ലെന്നും അതൊരു മണ്ടൻ ചോദ്യമാണെന്നും ഗൗരി പറഞ്ഞു. അതോടെ മാധ്യമപ്രവർത്തകൻ ഗൗരിക്ക് നേരെ ക്ഷുഭിതനായി തട്ടിക്കയറി. ചുട്ടമറുപടി നടി തിരികെ നൽകുകയും ചെയ്തു. നിങ്ങൾ ഹീറോയോട് ചോദിച്ച ചോദ്യം ഞാൻ കേട്ടു. നിങ്ങൾ നായികയെ എടുക്കുന്നത് കണ്ടു. അവർക്ക് എത്ര ശരീര ഭാരമുണ്ടെന്ന്... അതൊരു ബോഡി ഷെയ്മിങാണ്.
ശരീര ഭാരമുള്ള നായിക വേണോ വേണ്ടയോ എന്നത് സംവിധായകന്റെ ചോയിസാണ്. നിങ്ങൾ ആരാണ് അത് ചോദ്യം ചെയ്യാൻ?. ഒരു നായികയുടെ ശരീര ഭാരം ഹീറോയോട് ചോദിക്കുന്നത് മണ്ടൻ ചോദ്യം തന്നെയാണ്. നിങ്ങളാണ് മര്യാദയില്ലാതെ എന്നോട് അലറി സംസാരിക്കുന്നത്. ഞാൻ മാത്രമാണ് ഇവിടെയുള്ള ഒരേയൊരു സ്ത്രീ. എന്നിട്ടും അയാൾ എന്നോട് അലറി സംസാരിക്കുന്നു.
ഞാനാണ് ഇവിടെ ടാർഗെറ്റ് ചെയ്യപ്പെടുന്നത്. അതും ഒരു സ്ത്രീയായതുകൊണ്ട് മാത്രം. സ്ത്രീയെന്നുള്ള സാമ്യന മര്യാദ പോലും തരുന്നില്ല. അന്ന് ആ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്നും പ്രതികരിച്ചില്ല. അതിന് കാരണം ആ ചോദ്യം പ്രോസസ് ചെയ്ത് എടുക്കാൻ തന്നെ എനിക്ക് സമയം വേണ്ടിവന്നു. അതുകൊണ്ട് അന്ന് പ്രതികരിക്കാൻ കഴിഞ്ഞില്ല. അതിനുള്ള മറുപടിയാണ് ഇപ്പോൾ തരുന്നത്.
എല്ലാ സ്ത്രീകളുടേതും വ്യത്യസ്തമായ ബോഡി ടൈപ്പാണ്. എന്റെ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ ഇല്ലയോ എന്നത‍് നിങ്ങൾക്ക് ആർക്കെങ്കിലും അറിയുമോ?. എന്നെ പറ്റി ഒരു ചോദ്യം വന്നാൽ അതിൽ എനിക്ക് ഒരു അഭിപ്രായമുണ്ടാകില്ലേ?. ഞാൻ തന്നെയാണ് ഹീറോയിൻ... എന്ന് കരുതി സീറോ സൈസിൽ ഇരിക്കണമെന്ന് നിർബന്ധമുണ്ടോ?. നിങ്ങൾ ചെയ്തത് തെറ്റാണ്. കാരണം ബോഡി ഷെയ്മിങ്ങാണ് ചെയ്തത്.
ഇതിന്റെ പേരിൽ ഞാൻ മാപ്പ് പറയില്ല. ക്ഷമാപണം നടത്തേണ്ടത് നിങ്ങളാണ്. നിങ്ങൾ ഞങ്ങൾക്ക് ഒന്നും ഔദാര്യത്തിൽ ചെയ്ത് തരുന്നില്ല. എന്റെ ശരീരഭാരം അറിഞ്ഞിട്ട് നിങ്ങൾക്ക് എന്താണ് പ്രയോജനം. അതും എന്റെ സിനിമയും തമ്മിൽ ഒരു ബന്ധവുമില്ല. ഞാൻ തടിച്ചിരിക്കണോ മെലിഞ്ഞിരിക്കണോ എന്നത് എന്റെ ചോയ്സാണ്.
ചിലപ്പോൾ ഞാൻ എൺപത് കിലോ ശരീര ഭാരമുള്ള വ്യക്തിയാകും. എനിക്ക് വേണ്ടി സംസാരിക്കുക എന്റെ ടാലന്റാണ്. അല്ലാതെ ശരീര ഭാരമല്ല. എനിക്ക് നിങ്ങളുടെ വാലിഡേഷനും ആവശ്യമില്ല. കോമേഴ്സ്യൽ ഹീറോയിനായിരിക്കാനും എനിക്ക് താൽപര്യമില്ല. ഇവിടെയുള്ള എല്ലാവരും എന്നെ നിശബ്ദയാക്കാനാണ് ശ്രമിക്കുന്നത്. എനിക്ക് എന്റെ അഭിപ്രായം പറയാൻ അവകാശമില്ലേ?. ബോഡി ഷെയ്മിങ് നോർമലൈസ് ചെയ്യുന്നത് ശരിയല്ല.
എന്റെ ശരീരഭാരം ചോദിച്ചത് കോമഡിയായി എനിക്ക് തോന്നിയില്ല. എന്റെ കഥാപാത്രത്തെ കുറിച്ച് ആരും ചോദിച്ചില്ല. സാറിന് അറിയേണ്ടത് എന്റെ ശരീര ഭാരത്തെ കുറിച്ചാണ്. ക്യൂട്ടാണ്, ബബ്ലിയാണെന്ന ന്യായീകരണം വേണ്ട. ഹീറോയോടാണ് എന്റെ ശരീരഭാരം ചോദിച്ചത്. ഒരു സ്ത്രീ കഥാപാത്രത്തെ സെക്ഷ്വലൈസ് ചെയ്യുന്നത് എങ്ങനെ ശരിയാകും.
നാളെ നിങ്ങൾ ഇനി എന്തൊക്കെ ചോദിക്കും?. നിങ്ങൾ ചെയ്യുന്നതല്ല ജേണലിസം എന്നാണ് ക്ഷുഭിതയായി ഗൗരി കിഷൻ പറഞ്ഞത്. അഭി ഹരിഹരനാണ് അദേഴ്സ് സിനിമയുടെ സംവിധായകൻ. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.
actress gourikishan raisesvoice against media

































