(moviemax.in) മലയാളി പ്രേക്ഷകർക്ക് പ്രത്യേക മമത നടി നവ്യ നായരോടുണ്ട്. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് ഇതിന് കാരണം. വർഷങ്ങൾക്കിപ്പുറവും ബാലാമണി പ്രേക്ഷകരുടെ മനസിൽ നിന്ന് പോയിട്ടില്ല. അടുത്ത കാലത്തായി നവ്യ നായരുടെ വ്യക്തി ജീവിതം ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. എപ്പോഴും രസകരമായി സംസാരിക്കുന്നയാളാണ് നവ്യ നായർ. എന്നാൽ ഈയടുത്ത് നൽകിയ ചില അഭിമുഖങ്ങളിൽ നവ്യയുടെ മറ്റൊരു മുഖം ജനം കണ്ടു.
ധന്യ വർമ, രഞ്ജിനി ഹരിദാസ് എന്നിവർക്ക് നൽകിയ അഭിമുഖങ്ങളിലായിരുന്നു ഇത്. നവ്യയുടെ സംസാരങ്ങളിൽ എവിടെയൊക്കെയോ ദുഃഖം തളം കെട്ടി നിൽക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാൽ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഇടിച്ച് കയറി ഇതേക്കുറിച്ച് രഞ്ജിനിയോ ധന്യ വർമയോ ചോദിച്ചില്ല. പക്ഷെ നവ്യയുടെ വാക്കുകളിൽ നിന്നും ഉള്ളിലുള്ള വിഷമം വ്യക്തമാണെന്ന് ആരാധകർ പറയുന്നു.
കഴിഞ്ഞ ദിവസമാണ് രഞ്ജിനി ഹരിദാസ് ചെയ്ത ഇന്റർവ്യൂ പുറത്ത് വന്നത്. ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ ഉള്ളിൽ തട്ടിയുള്ള മറുപടി നവ്യ നൽകി. മകൻ നല്ല മനുഷ്യനായി വളരുന്നത് കാണണം. പത്ത് വർഷം കഴിയുമ്പോൾ അവനൊരു ഗേൾഫ്രണ്ടാെക്കെയായി ആ കുട്ടിയെ അവൻ നന്നായി സ്നേഹിക്കണം. അമ്മയ്ക്ക് ജീവിതത്തിൽ ലഭിക്കാതെ പോയ സ്നേഹം ആ കുട്ടിക്ക് മകനിലൂടെ ലഭിക്കണമെന്നും നവ്യ പറഞ്ഞു.

താൻ പെട്ടെന്ന് വിശ്വസിക്കുന്ന ആളാണെന്നും എന്നാൽ ചതിക്കപ്പെടുന്നത് തന്റെ തെറ്റായി കാണുന്നില്ലെന്നും നവ്യ നായർ പറഞ്ഞു. ആരാണ് നവ്യയുടെ മനസ് ഇത്ര മാത്രം വേദനിപ്പിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. ധന്യ വർമയുമായുളള അഭിമുഖത്തിൽ നവ്യ കുറേക്കൂടി മനസ് തുറന്നു. തന്റെ ഉള്ളിലെ വിഷമങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ് തിരക്കുകൾ എന്ന് നവ്യ തുറന്ന് പറഞ്ഞു. ജീവിതത്തിലെ പ്രശ്നങ്ങളെ തിരിഞ്ഞൊന്ന് നോക്കാനുള്ള സമയമില്ലാത്തത് പോലെ ഞാൻ തിരക്കുകളിലാകും.
ഞാൻ മാത്രമുള്ള പ്രശ്നമാണെങ്കിൽ അവയ്ക്ക് പരിഹാരം കാണാം. എന്നാൽ മറ്റൊരാൾ കൂടി ഉൾപ്പെട്ട പ്രശ്നമാണെങ്കിൽ ആ വ്യക്തി കൂടി തയ്യാറല്ലെങ്കിൽ അത് സാധിക്കില്ലെന്ന് നവ്യ പറഞ്ഞു. പ്രണയ നെെരാശ്യത്തെക്കുറിച്ചും പാെതുവായി നവ്യ സംസാരിച്ചു. നവ്യ മനസിൽ കൊണ്ട് നടക്കുന്ന ദുഃഖമെന്താണെന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം.
നടി ഭർത്താവ് സന്തോഷ് മേനോനുമായി അകൽച്ചയിലാണെന്ന് ഏറെക്കാലം സംസാരമുണ്ടായിരുന്നു. എന്നാൽ ഭർത്താവിന്റെ കുടുംബത്തിനൊപ്പമുള്ള നവ്യയുടെ ദൃശ്യങ്ങൾ ഈയടുത്ത് പുറത്ത് വന്നു. നൃത്തമാണ് നവ്യക്ക് ഇന്ന് എല്ലാം. മുംബെെയിലായിരുന്നു നവ്യയും ഭർത്താവും താമസിച്ചിരുന്നത്. എന്നാൽ ആറ് വർഷത്തോളമായി നവ്യ കേരളത്തിലാണ്. ഒപ്പം മകനുമുണ്ട്. നൃത്തവും സിനിമയുമെല്ലാമായി കരിയർ നവ്യ രണ്ടാമതും കെട്ടിപ്പടുത്തു.
ഭർത്താവിന്റെ കീഴിൽ ജീവിക്കണമെന്ന ചിന്ത വെച്ച് പുലർത്തിയ ആളായിരുന്നു താനെന്ന് നവ്യ നായർ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് തനിക്ക് വന്ന തിരിച്ചറിവുകളെക്കുറിച്ചും നവ്യ തുറന്ന് സംസാരിച്ചിട്ടുണ്ട്. ആ ചിന്ത മനസിൽ കിടന്നത് കൊണ്ട് എന്റെ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും ഞാൻ തിരിച്ചറിഞ്ഞില്ല. എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം പുള്ളിക്ക് എന്നെ എന്തും പറയാമെന്നായിരുന്നെന്നും നവ്യ നായർ ഒരിക്കൽ പറഞ്ഞിരുന്നു.
Malayalam actress Navya Nair, problems in family life


































