(moviemax.in) പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറേ' വളരെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമ മലയാള സിനിമയുടെ ഹൊറർ ഴോണറുകളിൽ (ഉദാഹരണത്തിന്: ആക്ഷൻ, കോമഡി, ത്രില്ലർ, റൊമാൻസ്) ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനം നേടുമെന്ന് ഉറപ്പാണെന്നും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരിക്കലും നിരാശപ്പെടുത്തിയില്ലെന്നും കമന്റുകൾ വരുന്നുണ്ട്.
പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ എന്നാണ് പ്രീമിയർ ഷോയ്ക്ക് ശേഷം പ്രേക്ഷകരുടെ അഭിപ്രായം. ഹൊറർ എന്ന ഴോണറിൽ തന്നെ എത്തുമ്പോഴും രാഹുൽ സദാശിവന്റെ ഓരോ ചിത്രവും നൽകുന്നത് വ്യത്യസ്തമായ അനുഭവമാണെന്നും പ്രേക്ഷകർ കുറിക്കുന്നു. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിലേതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയ്ക്ക് 100 കോടി ഉറപ്പിക്കാമെന്നും പ്രേക്ഷകർ പറയുന്നു.
തിരക്കഥയ്ക്കും സംവിധാനത്തിനും പ്രകടനങ്ങൾക്കും മാത്രമല്ല, ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണം നേടാൻ കഴിയുന്നുണ്ട്. സൗണ്ട് ഡിസൈനും ക്യാമറയും എഡിറ്റിങ്ങുമടക്കം എല്ലാ സാങ്കേതിക മേഖകളും കയ്യടി വാരിക്കൂട്ടുന്നുണ്ട്. ടീസറും ട്രെയ്‌ലറും പോസ്റ്ററുകളും നൽകിയ പ്രതീക്ഷകളെല്ലാം ചിത്രം കാത്തുവെന്നും സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കുമെന്നും കമന്റുകളുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
സിനിമ ലോകത്തിന്റെ ഗ്ലാമറിൽ നിന്ന് മാറി, യാത്രകളോടും (പ്രത്യേകിച്ച് ഹിമാലയം), സഞ്ചാരത്തോടും താല്പര്യമുള്ള വ്യക്തിയാണ് പ്രണവ്. അഭിമുഖങ്ങളിൽ നിന്നും പ്രൊമോഷനുകളിൽ നിന്നും പ്രണവ് സാധാരണയായി വിട്ടുനിൽക്കാറുണ്ട്. 'ഹൃദയം', 'വർഷങ്ങൾക്കു ശേഷം' എന്നീ ചിത്രങ്ങൾ 50 കോടിയിലധികം ഗ്രോസ് നേടിയ സാഹചര്യത്തിൽ, 'ഡീയസ് ഈറെ' കൂടി വിജയിക്കുകയാണെങ്കിൽ, മോഹൻലാലിന് ശേഷം ഹാട്രിക് 50 കോടി ക്ലബ്ബ് എൻട്രി നേടുന്ന മലയാള നടനായി പ്രണവ് മാറും.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനായ ലാലേട്ടന്റെ മക്കളിൽ പ്രണവിന് പിന്നാലെ മകൾ വിസ്മയയായും സിനിമ ലോകത്തേക്ക് കാലെടുത്ത് വച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വിസ്മയയുടെ ആദ്യ ചിത്രമായ ' തുടക്കം ' പൂജ ചെയ്തത്.
മകളുടെ അപ്രതീക്ഷിത സിനിമാപ്രവേശനത്തിന്റെ സന്തോഷം വിധിയോട് ചേർത്തുവച്ച് നടൻ മോഹൻലാലും ഭാര്യ സുചിത്ര മോഹൻലാലും. വിസ്മയ മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ തുടക്കത്തിന് സിനിമാരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ തിരിതെളിഞ്ഞു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍റണിയുടെ മകന്‍ ആശിഷ് ജോ ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Pranav Mohanlal Rahul Sadashiva first reactions to Dees Era



































